കോട്ടോപ്പാടം: കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സ് ആന്റ് മാനേജ്‌മെന്റി ലെ വിദ്യാര്‍ത്ഥികള്‍ സാന്ത്വനരംഗത്തേക്കും.കോളേജില്‍ പുതുതായി രൂപീകരിച്ച എന്‍ എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് കെയര്‍ വിങ്ങിന് തുടക്കം കുറിച്ചു.സാന്ത്വന പരിചരണ രംഗത്ത് വിദ്യാര്‍ത്ഥികളുടെ പങ്കാളി ത്തം ഉറപ്പുവരുത്തുക,ഓരോ വീട്ടില്‍ നിന്നും പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍ എന്ന സന്ദേശവുമായാണ് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സഹകര ണത്തോടെ പരിപാടി സംഘടിപ്പിച്ചത്.

സിഎഎസ്എം സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ.എസ് ഹരികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോ ട്ടോപ്പാടം പഞ്ചായത്ത് അംഗം സലാം,എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈ റ്റി ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര,വൈസ് ചെയര്‍മാന്‍ റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ.എസ് പ്രസൂണ്‍ സ്വാഗതവും അസോസിയേറ്റ് രക്ഷാധികാരി ഡോ.അഭിന്‍ രാജ് നന്ദിയും പറഞ്ഞു.
