അഗളി: അട്ടപ്പാടിയുടെ ചരിത്ര വഴികളിലേക്ക് വെളിച്ചം വീശി പാദമുദ്രകള്‍ ദ്വിദിന ശില്‍പ്പശാലയ്ക്ക് മട്ടത്തുകാട് ഗവ.ട്രൈബല്‍ ഹൈസ്‌കൂളില്‍ തുടക്കമായി. അട്ടപ്പാടി യുടെ പ്രാദേശിക ചരിത്രത്തെ അടുത്തറിയുക,ചരിത്രാന്വേഷണത്തിന്റെ സാധ്യതക ളും പ്രാധാന്യവും മനസ്സിലാക്കുക,ചരിത്രാന്വേഷണ ബോധവം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പൊതുവിദ്യാഭ്യാസ വകുപ്പ്,സമഗ്രശിക്ഷാ കേരള,അഗളി ബിആ ര്‍സി എന്നിവ സംയുക്തമായി ശില്‍പ്പശാല ഒരുക്കിയിരിക്കുന്നത്.

ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ എസ് സനോജ് അധ്യക്ഷനായി. ചരി ത്രത്തില്‍ ഗോത്രവര്‍ഗക്കാരുടെ ഇടം എന്ന വിഷയത്തെ സംബന്ധിച്ച് മൂപ്പന്‍ സഭാ പ്ര സിഡണ്ട് ചൊറിയ മൂപ്പന്‍ കുട്ടികളുമായി സംസാരിച്ചു. പണ്ട് ഗോത്രവിശേഷങ്ങളില്‍ ആലപിച്ചിരുന്ന ഗാനങ്ങളും വാദ്യോപകരണങ്ങളും, കൃഷി രീതികളും, സംസ്‌ക്കാരവു മെല്ലാം പുതുതലമുറക്ക് അന്യമാവുകയാണെന്ന ആശങ്ക മൂപ്പന്‍ പങ്കുവെച്ചു. അട്ടപ്പാടി യുടെ ചരിത്ര സാധ്യതകള്‍ എന്ന വിഷയത്തെക്കുറിച്ച് ചരിത്രാന്വേഷിയും വിദഗ്ധനുമായ മാണി പറമ്പേട്ട് കുട്ടികളുമായി സംവദിച്ചു.ടിപ്പുവിന്റെ പടയോട്ടത്തെക്കുറിച്ചും മുസി രിസിലേക്കുള്ള വാണിജ്യ പാതയെ സംബന്ധിച്ചും വിശദീകരിച്ചു.ചരിത്രപരമായ ഗവേ ഷണവും ശാസ്ത്രീയ പരിശോധനയും ഈ മേഖലയില്‍ നടക്കണമെന്നും കാലതാമസം കാരണം ചരിത്ര ശേഷിപ്പുകള്‍ നഷ്ടപ്പെടുകയാണെന്നും മാണി പറമ്പേട്ട് ചൂണ്ടിക്കാട്ടി. ചരിത്രമുറങ്ങുന്ന കൊടുങ്കരപ്പള്ളത്തിലേക്ക് കുട്ടികളുമായി എത്തുകയും ഇവിടെ പ്ര കടമായ ചരിത്ര ശേഷിപ്പുകള്‍ കാണിച്ച് നല്‍കുകയും ചെയ്തു.തന്റെ ജീവിതത്തിലെ 10 വര്‍ഷത്തിലധികം മാറ്റി വെച്ച് ഡോ. എ.ഡി. മണികണ്ഠന്‍ കണ്ടെത്തിയ കാര്യങ്ങളെ ക്കുറിച്ച് പറയുകയും അദ്ദേഹത്തിന്റെ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തു കയും ചെയ്തു.

ഷോളയൂര്‍ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.ആര്‍. ജിതേ ഷ്, ബ്ലോക്ക് പ്രൊജക്ട് കോര്‍ഡിനേറ്റര്‍ കെ.ടി. ഭക്തഗിരീഷ്,മട്ടത്തുക്കാട് ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ മതിവാണന്‍ മാസ്റ്റര്‍, ട്രെയിനര്‍മാരായ സജുകുമാര്‍, എം. നാഗരാജ്, ക്ലസ്റ്റര്‍ കോര്‍ഡിനേറ്റര്‍മാരായ കെ.വി. അനീഷ്, നുമി അഗസ്റ്റിന്‍,നിഖില്‍.എം സെഡ് തുടങ്ങിയവര്‍ സംസാരിച്ചു.തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളും പരിശീലനം ലഭിച്ച സാമൂഹ്യ ശാസ്ത്രം അധ്യാപകരും പങ്കെടുക്കുന്ന ശില്‍പ്പശാല നാളെ സമാപിക്കും.
