ഷോളയൂര്‍:സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴിലുള്ള പോഷകാഹാര കാര്യാലയത്തി ന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് ആദിവാസി സമൂഹത്തിനായുള്ള പോഷകാഹാര ഇടപെടല്‍ പരിപാടിയും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചു.ആദിവാസി ജനവിഭാഗങ്ങള്‍ക്കിടയില്‍ പോഷകാഹാര വിശകലനം, പോഷകാഹാര തത്സമയ പ്രദര്‍ശനം,ആരോഗ്യ സൂചിക നിര്‍ണ്ണയം,പോഷകാഹാര കിറ്റ് വിതരണം എന്നിവ നടന്നു.81 സ്ത്രീകളില്‍ നടത്തിയ വിളര്‍ച്ചാ നിര്‍ണ്ണയത്തില്‍ 53 പേ രില്‍ വിളര്‍ച്ചയും അഞ്ച് പേര്‍ക്ക് ഗുരുതര രക്തക്കുറവും കണ്ടെത്തി.വിളര്‍ച്ചാ രോഗം കണ്ടെത്തിയവര്‍ക്ക് തുടര്‍ ചികിത്സ നല്‍കുമെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ അറിയിച്ചു.മെഡിക്കല്‍ ക്യാമ്പ് ഷോളയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി രാമമൂര്‍ത്തി ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം ആര്‍ ജിതേഷ് അധ്യക്ഷനായി.ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ലതാകുമാരി, സംസ്ഥാന ന്യൂട്രീഷന്‍ ഓഫീസ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ സന്തോഷ് കുമാര്‍,കെ ബി സുഹാസ്,ഡയറ്റീഷന്‍മാരായ അസ്‌ന ഷെറിന്‍,മരതകം,അസി.റിസര്‍ച്ച് സയന്റിസ്റ്റ് ടി സന്തോഷ്‌കുമാര്‍,പബ്ലിക്ക് ഹെല്‍ത്ത് നഴ്‌സ് റുഖിയ റഷീദ് എന്നിവര്‍ സംസാരിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ.മുഹമ്മദ് മുസ്തഫ സ്വാഗതവും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് കാളിസ്വാമി നന്ദിയും പറഞ്ഞു.
