കാഞ്ഞിരപ്പുഴ: ഡാമില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. വെള്ള ത്തോട് കോളനിയിലെ രാകേഷ് (22) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ച മുതല്‍ യുവാവിനെ കാണാനില്ലെന്നായിരുന്നു പരാതി.ഡാമിലേക്ക് ഉച്ചയോടെ തനിച്ച് മീന്‍ പിടിക്കാന്‍ പോയതായി വിവരം ലഭിച്ചിരുന്നു.ഡാമിന്റെ വെള്ളത്തോട് ഭാഗത്തായി കരയില്‍ വസ്ത്രവും ചെരിപ്പും കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുക യായിരുന്നു.തുടര്‍ന്ന് മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ ഇന്നലെ വൈ കീട്ട് ഏഴ് മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തനായില്ല.ഇന്ന് തെരച്ചില്‍ പുനരാരംഭിക്കാനിരിക്കെയാണ് രാവിലെ ഒമ്പത് മണിയോടെ വെള്ളത്തോട് ഭാഗത്താ യി മൃതദേഹം കണ്ടത്.പോസ്റ്റ് മാര്‍ട്ടത്തിനായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.