കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി കെഎസ്ടിഎ മണ്ണാര്‍ക്കാട് ഉപജില്ലാ കമ്മിറ്റി നിര്‍മിച്ചു നല്‍കിയ വീട്ടില്‍ മുതുകുര്‍ശ്ശി അലാറംപടിയിലെ സഹോദരങ്ങള്‍ക്ക് സുര ക്ഷിതമായി അന്തിയുറങ്ങാം.രക്ഷിതാക്കള്‍ നഷ്ടപ്പെട്ട തച്ചമ്പാറ ദേശബന്ധു ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സഹോദരങ്ങളായ വിദ്യാര്‍ത്ഥികള്‍ക്കാണ് കെഎസ്ടിഎ സ് നേഹഭവനമൊരുക്കിയത്.വീടിന്റെ താക്കോല്‍ സിപിഎം ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു കൈമാറി.കെ ശാന്തകുമാരി എംഎല്‍എ അധ്യക്ഷയായി. കരാറുകാ രന്‍ രാമദാസ്,വീട് നിര്‍മിക്കാന്‍ പണക്കിഴി നല്‍കിയ ഋതുപര്‍ണ എന്നിവരെ അനു മോദിച്ചു.സിപിഎം ഏരിയ സെക്രട്ടറി യുടി രാമകൃഷ്ണന്‍,കെഎസ്ടിഎ സംസ്ഥാന സെക്ര ട്ടറി എംകെ നൗഷാദ് അലി,കെകെ രാജന്‍,ഒ നാരായണന്‍കുട്ടി,എംഎ അരുണ്‍കുമാര്‍, എം ആര്‍ മഹേഷ്‌കുമാര്‍,കെ പ്രസാദ്,എല്‍ ഉമാമഹേശ്വരി,കെ അജില,ടി ജയപ്രകാ ശ്,എന്‍ ഹരിദാസ്,എം കൃഷ്ണദാസ്,കെ ലത,സ്മിത പി അയ്യംകുളം,കെ ബെന്നി ജോസ്,എ മുഹമ്മദാലി,കെ രാജഗോപാല്‍,കെ ലിഷദാസ്,പി യൂസഫ്,എ ആര്‍ രാജേഷ്,പി പ്രവീ ണ്‍കുമാര്‍,കെ കെ മണികണ്ഠന്‍,പിഎം മധു,എആര്‍ രവിശങ്കര്‍ തുടങ്ങിയവര്‍ സംസാ രിച്ചു.
