അഗളി: കേക്ക് മുറിച്ച് നാട്ടുകാര്‍ക്കൊപ്പം പുതുവത്സരമാഘോഷിച്ച ഷോളയൂര്‍ പൊലീ സിന്റെ നൃത്തമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍.ഷോളയൂരിലെ വയലൂര്‍ ഊര് നിവാസികള്‍ക്കൊപ്പമാണ് പൊലീസ് നൃത്തം വെച്ചത്. വനിതാ സെല്ലിന്റെ നേതൃ ത്വത്തില്‍ ബോധവല്‍ക്കരണത്തിനും ഊര് സന്ദര്‍ശനത്തിനുമായി എത്തിയതായിരുന്നു പൊലീസ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമം,ലഹരി, വിദ്യാലയങ്ങളി ല്‍ നിന്നുള്ള കൊഴിഞ്ഞ്‌പോക്ക് തുടങ്ങിയ വിഷയങ്ങളിലാണ് വനിതാ സെല്ലിന്റെ നേതൃത്വത്തില്‍ ബോധവല്‍ക്കരണം നല്‍കിയത്. ഇത് കഴിഞ്ഞാണ് ഊരുവാസികളോട് പാട്ട് പാടാമോയെന്ന് പൊലീസ് തിരക്കിയത്. ഉടന്‍ തന്നെ വാദ്യങ്ങളെടുത്ത് വട്ടം നിന്ന് അവര്‍ പാടി തുടങ്ങി. പിറകെ ചുവട് വെച്ച് ഷോളയൂര്‍ എസ് ഐ ഫൈസല്‍ കോറോ ത്ത്,അബ്ദുള്‍ ഖയ്യൂം,വനിതാ സെല്‍ സിഐ രമാദേവി,എസ്‌സിപിഒ ഷാഹുല്‍ ഹമീദും. ആദിവാസികളുടെ പാട്ടും പൊലീസിന്റെ ഡാന്‍സും കണ്ട് നിന്നവര്‍ക്കും ആസ്വാദ്യ കരമായി. ദൃശ്യങ്ങള്‍ ചിത്രീകരിച്ച് അഗളി പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തതോടെ സംഗതി വൈറലായി. പേരിലെ ജനമൈത്രി പ്രവൃത്തിയിലും തെളിയിക്കുന്നതില്‍ മുന്‍പന്തിയിലാണ് ഷോളയൂര്‍ പൊലീസ്.
