കാഞ്ഞിരപ്പുഴ: ഡാമില്‍ യുവാവിനെ കാണാതായെന്ന സംശയത്തെ തുടര്‍ന്ന് ഫയര്‍ഫോ ഴ്‌സിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തി.കാഞ്ഞിരപ്പുഴ വെള്ളത്തോട് കോളനിയി ലെ രാകേഷ് (22)നെയാണ് കാണാതായതായി പരാതിയുള്ളത്.തിങ്കളാഴ്ച ഉച്ചമുതല്‍ യുവാ വിനെ കാണാതായെന്നാണ് പറയപ്പെടുന്നത്.ഡാമിലേക്ക് മീന്‍ പിടിക്കാന്‍ ഉച്ചയോടെ തനിച്ച് പോയെന്ന് വിവരമുണ്ട്.ഡാമിന്റെ വെള്ളത്തോട് ഭാഗത്ത് കരയിലായി വസ്ത്ര ങ്ങളും ചെരിപ്പും കണ്ടെത്തി.തുടര്‍ന്ന് സഹോദരനും എസ്ടി പ്രമോട്ടറും മണ്ണാര്‍ക്കാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.വട്ടമ്പലം ഫയര്‍ സ്റ്റേഷന്‍ അസി സ്റ്റേഷന്‍ എകെ ഗോവിന്ദന്‍കുട്ടിയുടെ നേതൃത്വത്തിലാണ് ഡാമില്‍ തെരച്ചില്‍ നടത്തിയത്. വൈ കീട്ട് ഏഴ് മണി വരെ തെരച്ചില്‍ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ തെരച്ചില്‍ പുനരാരംഭിക്കും.പാലക്കാട് നിന്നും സ്‌കൂബാ ഡൈവിംഗ് സംഘവും തെരച്ചിലാനായെത്തും.
