മണ്ണാര്‍ക്കാട് :നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലുകളി ല്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാത്തതും പഴകിയതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടു ത്തു.നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയുള്ള 15ല്‍പ്പരം ഭക്ഷണ വില്‍പ്പനശാലകളിലാ ണ് പരിശോധന നടന്നത്.ഇതില്‍ ഹോട്ടല്‍ ബിസ്മില്ല,നന്‍മ ഹോട്ടല്‍,ആരിഫിന്റെ തട്ടു കട,മണ്ണാര്‍ക്കാട് തട്ടുകട,ഗീത ക്യാന്റീന്‍,ഹരിത ഹോട്ടല്‍,ഹോട്ടല്‍ ഹോട്ട് പോയിന്റ് തുടങ്ങിയവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടിച്ചെടുത്തതെന്ന് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി.വൃത്തി ഹീനമായി കാണപ്പെട്ടതിന് ന്യൂനതാ നോട്ടീസുകള്‍ നല്‍കിയതോടൊപ്പം പിഴയും ഈ ടാക്കി.ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഒമ്പത് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി യിട്ടുണ്ട്.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ് -1) ബാബു ലൂയിസ്,അബൂബക്കര്‍, ജെഎച്ച്‌ഐ മാരായ സജേഷ് മോന്‍,സിദ്ദീഖ്,ഫെമില്‍ കെ വര്‍ഗീസ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.വരും ദിവസങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് നഗര സഭാ സെക്രട്ടറി അറിയിച്ചു.
