മണ്ണാര്‍ക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിലവിലെ ജേതാക്കളായ പാലക്കാട് ജില്ലക്ക് രണ്ടാം സ്ഥാനം. 945 പോയിന്റോടെ കോഴിക്കോട് ഒന്നാം സ്ഥാനം നേടിയപ്പോള്‍ 925 പോയിന്റ് കരസ്ഥമാക്കി പാലക്കാടും കണ്ണൂരും രണ്ടാം സ്ഥാനം പങ്കിട്ടു.സ്‌കൂള്‍ തല ത്തില്‍ ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 156 പോയി ന്റ് നേടി ഒന്നാം സ്ഥാനത്ത് എത്തിയത് ജില്ലക്ക് അഭിമാനമായി.667 വിദ്യാര്‍ത്ഥികളാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലക്ക് വേണ്ടി മത്സരിച്ചത്. ഹൈ സ്‌കൂള്‍ ജനറല്‍ വിഭാഗത്തില്‍ 259 പേരും ഹയര്‍ സെക്കന്‍ഡറി ജനറല്‍ വിഭാഗത്തില്‍ 297 പേരും സംസ്‌കൃത കലോത്സവത്തില്‍ 46 പേരും അറബി കലോത്സവത്തില്‍ 35 പേ രും പങ്കെടുത്തു.ഇതിനുപുറമേ വിദ്യാഭ്യാസ ഡയറക്ടര്‍ മുഖേന അപ്പീല്‍ ലഭിച്ച 18 വിദ്യാ ര്‍ത്ഥികളും കോടതി അനുകൂല ഉത്തരവ് ലഭിച്ചവരും ജില്ലയില്‍ നിന്ന് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പങ്കെടുത്തിരുന്നു.
