മണ്ണാര്‍ക്കാട്: ആനമൂളി ചെക്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവ് പിടിയിലായി.മുക്കാലി,ചോലക്കാട് ഒന്ന് ഊരിലെ ജിത്തു (23) ആണ് പിടിയിലാ യത്.ഇയാളില്‍ നിന്നും 45 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് സംഘവും ആനമൂളി ഫോറസ്റ്റ് ജീവനക്കാരും സംയുക്തമായാണ് പരിശോധന നടത്തിയ ത്.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ബാലഗോപാലന്‍,പ്രിവന്റീവ് ഓഫീസര്‍ ഷണ്‍മുഖ ന്‍,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സ്റ്റാലിന്‍,പീന്റു,ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ഷിജി,മുഹമ്മദ് റഫീക്ക് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
