മണ്ണാര്‍ക്കാട് : നഗരത്തില്‍ നേരിടുന്ന ഗതാഗത പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടുന്നതിനാ യി ഈ മാസം 17ന് ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ വിപുലമായ യോഗം ചേരും. വെള്ളിയാഴ്ച നഗരസഭയില്‍ ചേര്‍ന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം.ബസ് ഉടമകള്‍,ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കായി ബോധവല്‍ ക്കരണ ക്ലാസ് സംഘടിപ്പിക്കാനും ധാരണയായി.
അനധികൃതമായ വാഹന പാര്‍ക്കിംഗും സ്വകാര്യ ബസുകളുടെ അനധികൃത സ്റ്റോപ്പുക ളുമാണ് നഗരത്തില്‍ ഗതാഗതകുരുക്ക് സൃഷ്ടിക്കുന്നതെന്നാണ് ആക്ഷേപം.ചില ഭാഗങ്ങ ളില്‍ പാര്‍ക്കിങ് സ്ഥലത്ത് രാവിലെ മുതല്‍ വൈകുന്നേരം വരെ ചിലര്‍ വാഹനങ്ങള്‍ നി ര്‍ത്തിയിട്ട് പോകുന്നത് കണ്ടെത്തി നിയമനടപടികള്‍ സ്വീകരിക്കണെന്ന് കേരള വ്യാപാ രി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോട് ആവശ്യപ്പെട്ടു.മണ്ണാര്‍ക്കാട് ബസ് സ്റ്റാന്റ്,കോടതിപ്പടി തുടങ്ങിയ തിരക്കേറിയ ഭാഗങ്ങളില്‍ പൊലീസ് വാഹനം നിര്‍ത്തിയിട്ട് കൊണ്ടുള്ള പരിശോധന ഒഴിവാക്കുക, ട്രാഫിക് സിഗ്നല്‍ ബോര്‍ഡുകള്‍ കൃത്യമായി കാണുന്ന വിധം കൂടുതല്‍ ഭാഗങ്ങളില്‍ സ്ഥാപിക്കുക,റോഡ് കയ്യേറി വാഹനങ്ങളിലും ഷെഡ്ഡ് കെട്ടിയും അനധികൃത വ്യാപാ രം ചെയ്യുന്നവര്‍ക്ക് നേരെ നിമയനടപടിയെടുക്കുക,ടൗണിലെ ഒഴിഞ്ഞ് കിടക്കുന്ന സ്ഥ ലങ്ങള്‍ സ്വകാര്യ വ്യക്തികളുടേതടക്കം കണ്ടെത്തി പാര്‍ക്കിങ് അനുവദിക്കണമെന്നും വ്യാപാരികള്‍ നിര്‍ദേശിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് നഗരത്തില്‍ വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം പുതിയ ഗതാഗത പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയത്.പച്ചക്കറി മാര്‍ക്കറ്റ് വണ്‍വേയാ ക്കല്‍,ഓട്ടോസ്റ്റാന്റുകളുടെ ക്രമീകരണം തുടങ്ങിയവയായിരുന്നു പ്രധാന പ്രഖ്യാപന ങ്ങള്‍.കോടതിപ്പടി കവലയിലെ അപകടങ്ങള്‍ക്ക് തടയിടാന്‍ ട്രാഫിക് സിഗ്നല്‍ സം വിധാനമടക്കം നടപ്പാക്കുമെന്ന് നഗരസഭ അറിയിച്ചിരുന്നു.എന്നാല്‍ ഗതാഗത പരിഷ് കാരം നടപ്പിലാക്കി വര്‍ഷമൊന്നായിട്ടും പലപ്രഖ്യാപനങ്ങളും നടപ്പിലായിട്ടില്ലെന്ന താണ് വസ്തുത.
നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ എല്ലാ വിഭാഗം ജന ങ്ങളുടേയും സഹകരണം വേണമെന്നും പൊലീസ് മാത്രം വിചാരിച്ചാല്‍ നടപ്പിലാകുന്ന കാര്യമല്ലെന്നും ഡിവൈഎസ്പി വി എ കൃഷ്ണദാസ് പറഞ്ഞു.ഒരു യോഗം കൊണ്ട് മാത്രം അവസാനിക്കുന്ന കാര്യമല്ല.തുടര്‍ച്ചയായി യോഗം ചേരേണ്ടി വരും.നഗരം വികസിക്കു ന്നതിന് അനുസരിച്ച് പുതിയ പരിഷ്‌കാരങ്ങള്‍ വേണ്ടി വരുമെന്നും അതെല്ലാം യോഗം വിളിച്ച് ചേര്‍ത്താണ് നടപ്പിലാക്കുക.ഏകപക്ഷീയമായി തീരുമാനങ്ങള്‍ നടപ്പിലാക്കി ല്ലെന്നും ഡിവൈഎസ്പി വ്യക്തമാക്കി.നെല്ലിപ്പുഴ മുതല്‍ കുന്തിപ്പുഴ വരെയുള്ള പൊലീ സിന്റെ വാഹന ചെക്കിംഗ് ഒഴിവാക്കല്‍,വണ്‍വേ സംവിധാനം കൃത്യമായി നടപ്പിലാക്ക ല്‍ തുടങ്ങിയ വിവിധ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.17ന്് ചേരുന്ന അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച് ചെയ്ത് തീരുമാനമെടുക്കും.നഗരസഭാ ചെയ ര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രസീത,നഗരസഭാ സെക്ര ട്ടറി,മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി എ കൃഷ്ണദാസ് എന്നിവര്‍ പങ്കെടുത്തു.