ഏഴ് വരെ പരിശോധന തുടരും
പാലക്കാട്: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഹോട്ടലുകള്‍, ബേ ക്കറി ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്ന യൂണിറ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ പരി ശോധനയില്‍ 12 ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയതായി അസിസ്റ്റന്റ് ഭക്ഷ്യ സുര ക്ഷാ കമ്മിഷണര്‍ വി.കെ പ്രദീപ്കുമാര്‍ അറിയിച്ചു. മൂന്ന് സ്‌ക്വാഡുകള്‍ ഷൊര്‍ണൂര്‍, ആലത്തൂര്‍, മലമ്പുഴ സര്‍ക്കിളുകളിലായി 45 ഹോട്ടലുകളില്‍ ഇന്ന് (ജനുവരി മൂന്ന്) പരിശോധന നടത്തി. ജനുവരി ഏഴ് വരെ പരിശോധന തുടരും. ഭക്ഷ്യവസ്തുക്കള്‍ മായം ചേര്‍ത്ത് പാകം ചെയ്യുക, വൃത്തിയില്ലാത്ത സാഹചര്യത്തില്‍ ഭക്ഷണം ഉണ്ടാക്കുക, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുക, ഫ്രീസറുകളില്‍ മാംസ്യവും പച്ചക്കറികളും വേര്‍തിരിച്ച് സൂക്ഷിക്കാതിരിക്കുക, ഭക്ഷണം പാകം ചെയ്യു ന്നവര്‍ ഗ്ലൗസും ഹെഡ് വിയറും ധരിക്കാതിരിക്കുക, ജീവനക്കാര്‍ക്ക് മെഡിക്കല്‍ ഫിറ്റ്‌ന സ് ഇല്ലാതിരിക്കുക, വെള്ളം പരിശോധിച്ച സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത സാഹചര്യം എന്നിവ പരിശോധനയില്‍ കണ്ടെത്തിയതായും ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.