കുമരംപുത്തൂര്‍: തരിശായി കിടന്ന വയലിലിറക്കിയ നെല്‍കൃഷിയില്‍ വിജയം കൊയ്ത് കുമരംപുത്തൂര്‍ പഞ്ചായത്തിലെ ജനപ്രതിനിധികള്‍.പ്രതീക്ഷിച്ചതിലുമധികം വിളവ് ലഭിച്ചതിന്റെ അതിയായ സന്തോഷത്തിലാണ് ഇവര്‍.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായാണ് നെല്‍കൃഷിയിറക്കാന്‍ പഞ്ചാ യത്ത് തീരുമാനിച്ചത്.നെച്ചുള്ളി പാടശേഖരത്തിലെ വാളിയാടി അബ്ദുല്‍ കാദറിന്റെ അധീനതയിലുള്ള നാലേക്കര്‍ വയല്‍ പാട്ടത്തിനെടുത്തു.ഉമ,പൊന്‍മണി,പൗര്‍ണ്ണമി വിത്തുകള്‍ വിതച്ചു.വയല്‍ ഉഴാനും വിത്തിടാനും ജനപ്രതിനിധികള്‍ വയലില്‍ ഇറ ങ്ങി.ഞാറ് നട്ട് കരയ്ക്ക് കയറിയ ജനപ്രതിനിധികള്‍ കൃഷിയുടെ പുരോഗമനമെല്ലാം വയലിലെത്തി വിലയിരുത്തിയിരുന്നു.ആത്മാര്‍ത്ഥതയും കൂട്ടായ്മയും സമന്വയിച്ച കൃഷിയിലെ സമൃദ്ധമായ വിളവ് ഓരോ ജനപ്രതിനിധിയുടേയും ഉള്ളം നിറച്ചിരി ക്കുകയാണ്.
കഴിഞ്ഞ ദിവസം മുതല്‍ കൊയ്ത്ത് തുടങ്ങി.കതിര് കൊയ്യാനും ജനപ്രതിനിധികള്‍ വയലിലുണ്ട്.കൊയ്ത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ കെ ലക്ഷ്മി ക്കുട്ടി നിര്‍വ്വഹിച്ചു.വൈസ് പ്രസിഡന്റ് കെ വിജയലക്ഷ്മി,സ്ഥിരം സമിതി അധ്യക്ഷരാ യ സഹദ് അരിയൂര്‍,ഇന്ദിര മാടത്തുംപുള്ളി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മേരി സന്തോഷ്,സിദ്ദീഖ് മല്ലിയില്‍,ഉഷ വള്ളുവമ്പുഴ,റസീന വറോടന്‍,രാജന്‍ ആമ്പാടത്ത്, അജിത്,ഷെരീഫ് ചങ്ങലീരി,ടികെ ഷമീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. വിളവെ ടുക്കുന്ന നെല്ല് ആവശ്യക്കാര്‍ക്ക് ചില്ലറയായി സര്‍ക്കാറിന്റെ വിലയ്ക്ക് വില്‍പ്പന നടത്താനാണ് പഞ്ചായത്തിന്റെ തീരുമാനം.