പട്ടാമ്പി: സ്‌കീമുകളുടെ ബജറ്റ് വിഹിതം വെട്ടിച്ചുരുക്കാനും സ്വകാര്യവല്‍ക്കരിക്കാനു മുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യവ്യാപകമായി സ്‌കീം വര്‍ക്കേഴ്‌സ് ജനു വരി ആറിന് ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പ്രക്ഷോഭത്തിന്റെ പ്രചരണാര്‍ത്ഥമുള്ള ജില്ലാ ജാഥ ജില്ലയില്‍ പര്യടനം നടത്തി.ഐസിഡിഎസ്,എന്‍എച്ച്എം,എംഡിഎംഎസ് തുടങ്ങിയ അടിസ്ഥാന അവകാശ പദ്ധതികള്‍ സാര്‍വത്രികമാക്കുകയും സ്ഥിരമാക്കു കയും ചെയ്യുക,മതിയായ ബജറ്റ് വിഹിതം ഉറപ്പാക്ക ഗുണനിലവാരമുള്ള സേവനങ്ങള്‍ നല്‍കുക,എല്ലാ സ്‌കീം വര്‍ക്കര്‍മാരെയും സ്ഥിരപ്പെടുത്തുക,അതുവരെ 45ാം ഐഎല്‍ സി ശുപാര്‍ശകള്‍ പ്രകാരം സ്‌കീം തൊഴിലാളികള്‍ക്ക് പ്രതിമാസം 26,000 രൂപയില്‍ കു റയാത്ത കുറഞ്ഞ വേതനവും പ്രതിമാസം 6000 രൂപ പെന്‍ഷനും, പ്രൊവിഡന്റ് ഫണ്ട്, ഇഎസ്ഐ, ഗ്രാറ്റുവിറ്റി തുടങ്ങിയ എല്ലാ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും നല്‍ കുക,എല്ലാ സംസ്ഥാനങ്ങളിലെയും വിവിധ വിഭാഗത്തിലുള്ള സ്‌കീം വര്‍ക്കര്‍മാര്‍ക്കാ യി ഏകീകൃത സേവന ചട്ടങ്ങള്‍ ഉണ്ടാക്കുക,പദ്ധതികളുടെ എന്‍ജിഒവത്കരണവും സ്വകാര്യവല്‍ക്കരണവും നിര്‍ത്തുക,എന്‍ഇപി 2020, നാഷണല്‍ ഡിജിറ്റല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍ഡിഎച്ച്എം) എന്നിവ പിന്‍വലിക്കുക,നാല് ലേബര്‍ കോഡുകള്‍ പിന്‍വ ലിക്കുക,സ്‌കീം തൊഴിലാളികള്‍ക്ക് തൊഴില്‍ നിയമങ്ങള്‍ ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സ്‌കീം വര്‍ക്കേഴ്‌സ് ജില്ലാ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ജാഥ നടത്തിയത്.
സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം വി സരള ക്യാപ്റ്റനായ ജാഥ പട്ടാമ്പിയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്.സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ ശശി ഉദ്ഘാടനം ചെയ്തു.ജില്ലാ വൈസ് പ്രസിഡന്റ് എന്‍ പി വിനയകുമാര്‍,ജില്ലാ കമ്മിറ്റി അംഗം എ വി സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.ജാഥാ വൈസ് ക്യാപ്റ്റന്‍ കെ ഗീത,മാനേജര്‍ എം ഷാബിറ,അംഗങ്ങളായ കെ കുമാരി,എസ് അനിത,ഹേമ,ശോഭന എന്നിവര്‍ പങ്കെടുത്തു. ഒറ്റപ്പാലം,ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം,മണ്ണാര്‍ക്കാട്, മുണ്ടൂര്‍, പാലക്കാട്,പുതുശ്ശേരി,ചിറ്റൂര്‍,നെന്‍മാറ,കുഴല്‍മന്ദം,ആലത്തൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം വടക്കഞ്ചേരിയില്‍ സമാപിച്ചു.സിഐടിയു സംസ്ഥാന സെക്രട്ടറി എം ഹംസ സമാപനയോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗങ്ങളായ സി കെ നാരായണന്‍,സാറ ഉമ്മ,തങ്കമണി തുടങ്ങിയവര്‍ സംസാരിച്ചു.