പാലക്കാട്: ജില്ലയില്‍ വന്യമൃഗ ശല്യം തടയുന്നതിനായി ജില്ലാതലത്തില്‍ യോഗം ചേരു മെന്നും വന്യമൃഗ ശല്യം നിയന്ത്രിക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ സമയബന്ധിത മായി ചെയ്യാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും എ.ഡി.എം കെ. മണി കണ്ഠന്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു.പെരുമാട്ടി പഞ്ചായത്തിലെ പി.എം.ജി.എസ്.വൈയില്‍ ഉള്‍പ്പെട്ട കമ്പാലത്തറ റോഡിന്റെ സംരക്ഷണ ഭിത്തി പൂര്‍ത്തീകരിച്ചതായും ബാക്കി പണികള്‍ ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും പി.എം.ജി. എസ്.വൈ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, കെ. ബാബു എം.എല്‍.എ എന്നിവര്‍ വിഷയം ഉന്ന യിച്ചതിനെ തുടര്‍ന്നാണ് നടപടി.
ജില്ലയില്‍ പുതുതായി നാല് സ്ഥലങ്ങളില്‍ പച്ചത്തേങ്ങ സംഭരിക്കുന്നതിന് തീരുമാന മായതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. പുതുനഗരം, പറളി, പട്ടാമ്പി, തൃ ത്താല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പച്ചത്തേങ്ങകള്‍ സംഭരിക്കുക. കൂടാതെ ആലത്തൂര്‍, നെന്മാറ, ചിറ്റൂര്‍, തച്ചമ്പാറ, മണ്ണാര്‍ക്കാട് എന്നിവടങ്ങളില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കാന്‍ അനുമതി തേടിയിട്ടുണ്ടെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ജില്ലയില്‍ നിലവില്‍ 18 സ്ഥലങ്ങളില്‍ നിന്നാണ് നിലവില്‍ പച്ചത്തേങ്ങ സംഭരിക്കുന്നത്. കൈപ്പുറം-വെളുത്തൂര്‍ റോഡ് വീതി കൂട്ടുമ്പോള്‍ ഉപയോഗശൂന്യമായ കിണര്‍ ഉള്ളത്മൂ ലം റോഡ് ഇടിഞ്ഞുവീഴുന്ന അപകടകരമായ അവസ്ഥയുള്ളതായും അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്നും മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ യോഗത്തില്‍ ആവ ശ്യപ്പെട്ടു. കിണര്‍ മൂടുന്നതിന് തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിന് നിര്‍ദേശം നല്‍കിയ തായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ഓങ്ങല്ലൂര്‍-കാരക്കാട് റോഡ് പൊളിക്കാതെ പരമാവധി പൈപ്പിടല്‍ പ്രവൃത്തികള്‍ നട ത്തണമെന്നും ജെ.സി.ബി. ഉപയോഗിച്ച് പൊളിക്കുന്നത് റോഡ് പൂര്‍ണമായും തകരുന്ന തിന് കാരണമാകുന്നതിനാല്‍ അത് ഒഴിവാക്കണമെന്നും മുഹമ്മദ് മുഹ്സിന്‍ എം.എല്‍ .എ യോഗത്തില്‍ ആവശ്യപ്പെട്ടു. കുളപ്പുള്ളി ബസ്റ്റാന്‍ഡില്‍ ബസ് കയറ്റാതിരിക്കുന്നത് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അടിയന്തരമായി പരിഹാരം ഉണ്ടാവണ മെന്നും പി. മമ്മിക്കുട്ടി എം.എല്‍.എ പറഞ്ഞു. പ്രശ്നം പരിഹരിക്കുന്നതിനായി ആര്‍.ടി. ഒയെയും പോലീസിനെയും അറിയിക്കുമെന്ന് എ.ഡി.എം പറഞ്ഞു.
ഒറ്റപ്പാലം-പെരിന്തല്‍മണ്ണ റോഡില്‍ ജല്‍ജീവന്‍ മിഷന്റെ പൈപ്പുകള്‍ ഭൂമിക്കടിയി ലാക്കാതിരിക്കുന്നത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും അത് നീക്കം ചെയ്യുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നും പി. മമ്മിക്കുട്ടി എം.എല്‍.എ ആവശ്യപ്പെട്ടു. പെന്‍ഷന് വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫീസുകളി ല്‍ രേഖ സമര്‍പ്പിക്കുന്നതിന് അക്ഷയകേന്ദ്രങ്ങളില്‍ സര്‍ക്കാര്‍ അംഗീകൃത ഫീസ് മാത്ര മേ വാങ്ങാന്‍ കഴിയൂ എന്ന നിര്‍ദേശം അക്ഷയകേന്ദ്രങ്ങള്‍ക്ക് നല്‍കിയതായി എ.ഡി.എം അറിയിച്ചു.ഓണ്‍ലൈനായി നടന്ന യോഗത്തില്‍ എ.ഡി.എം കെ. മണികണ്ഠന്‍ അധ്യ ക്ഷനായി. എം.എല്‍.എമാരായ മുഹമ്മദ് മുഹ്സിന്‍, പി. മമ്മിക്കുട്ടി, കെ. ബാബു, മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ പ്രതിനിധി എസ്. വിനോദ് ബാബു, രമ്യാ ഹരിദാസ് എം.പിയുടെ പ്രതിനിധി പി. മാധവന്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.