മണ്ണാര്‍ക്കാട്: പ്രളയ-ഉരുള്‍പൊട്ടല്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടന്ന മോക്ഡ്രില്‍ ഏകോപനത്തിലെ കൃത്യതയാല്‍ ശ്രദ്ധേയമായി.മണ്ണാര്‍ ക്കാട് ഉള്‍പ്പടെ അഞ്ച് താലൂക്കുകളിലായാണ് മോക്ഡ്രില്‍ നടന്നത്.
കനത്ത മഴ സാധ്യതാ മുന്നറിയിപ്പോടെയായിരുന്നു തുടക്കം.പിറകെ പ്രളയ സാധ്യതാ ജാഗ്രതാ നിര്‍ദേശമെത്തി.പിന്നീട് വിവിധ താലൂക്കുകളില്‍ നിന്നും ഉരുള്‍പൊട്ടല്‍, മണ്ണി ടിച്ചില്‍ അറിയിപ്പുകളും വന്നു.ഭാരതപ്പുഴ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്നതുള്‍പ്പടെയുള്ള ജാഗ്രതാ നിര്‍ദേശങ്ങളും വിവരങ്ങളും എത്തി ക്കൊണ്ടിരുന്നു.പാലക്കാട് താലൂക്ക് മലമ്പുഴ പഞ്ചായത്തിലെ മായപ്പാറ,ചിറ്റൂര്‍ താലൂ ക്കിലെ നെന്മാറ ചേരുംകാട്,ആലത്തൂര്‍ താലൂക്കിലെ കാട്ടുശ്ശേരി വീഴുമല, മണ്ണാര്‍ക്കാട് താലൂക്കിലെ കാഞ്ഞിരപ്പുഴ വെള്ളത്തോട്,ഒറ്റപ്പാലം താലൂക്കിലെ അമ്പലപ്പാറ മേലൂര്‍ കീഴ്പ്പാടം കോളനി എന്നിങ്ങനെ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുളള മണ്ണിടിച്ചില്‍ നടന്ന വിവരങ്ങളും പ്രവഹിച്ചു.രക്ഷാപ്രവര്‍ത്തനങ്ങളും ഏര്‍പ്പാടാക്കുന്ന സുരക്ഷാക്ര മീകരണങ്ങളും സംബന്ധിച്ച് താലൂക്ക് തല എമര്‍ജന്‍സി ഓപ്പറേറ്റിങ് സിസ്റ്റം പ്രകാരം റെസ്‌പോണ്‍സിബിള്‍ ഓഫീസര്‍ ജില്ലാ കലക്ടര്‍, ഇന്‍സിഡന്‍ഡ് കമാന്‍ഡര്‍ എ.ഡി.എം എന്നിവരുടെ ഏകോപനത്തിലുളള ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേറ്റിങ് സിസ്റ്റത്തി ലേക്ക് വിവരങ്ങള്‍ കൈമാറിക്കൊണ്ടിരുന്നു.
ആലത്തൂരിലുണ്ടായ മണ്ണിടിച്ചിലില്‍ നാല് പേരുടെ മരണവും മറ്റിടങ്ങളില്‍ ആളപായമി ല്ലെന്നും സ്ഥിരീകരിച്ചു.പൊലീസ്,ഫയര്‍ ആന്‍ഡ് റസ്‌ക്യൂ എന്നിവരാണ് രക്ഷാപ്രവര്‍ത്ത നങ്ങള്‍ക്ക് തുടക്കമിട്ടു.അഞ്ച് കേന്ദ്രങ്ങളില്‍ അതത് ഗ്രാമപഞ്ചായത്തുകള്‍ നൂറോളം പേ രെ മാറ്റി താമസിപ്പിക്കാന്‍ കഴിയുന്ന ക്യാമ്പുകള്‍ തുറന്നു.അടിയന്തര വൈദ്യസഹായ ത്തിനായി മെഡിക്കല്‍ സംഘത്തിന്റെ സേവനവും ഉണ്ടായിരുന്നു.ക്യാമ്പുകള്‍ വില്ലേജ് ഓഫീസര്‍,തഹസില്‍ദാര്‍ എന്നിവര്‍ ഏകോപിപ്പിച്ചു.സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ക്കനുസരിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തില്‍ ഏകോപിപ്പിക്കുന്ന തരത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍.ശരവേഗത്തില്‍ വിവരങ്ങള്‍ കൈമാറാന്‍ അതത് തഹസില്‍ദാ ര്‍മാര്‍ സജ്ജമായിരുന്നു.വിവരങ്ങള്‍ കൈമാറുന്നതിന് പോലീസ് വയര്‍ലസ് സംവിധാനം ഉണ്ടായിരുന്നു.അടിയന്തരമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഡിസാസ്റ്റര്‍ മാനേജ്മെന്റ് വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ഡിസ്ട്രിക്ട് എമര്‍ജന്‍സി ഓപ്പറേറ്റി ങ് സിസ്റ്റം ജില്ലാ തലത്തില്‍ കണ്‍ട്രോള്‍ റൂം തുറക്കുകയും ചെയ്തു.
രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആളുകളെ മാറ്റിപ്പാര്‍പ്പിച്ച ഒറ്റപ്പാലം, ചിറ്റൂര്‍ ക്യാമ്പു കളില്‍ എം.എല്‍.എമാരായ അഡ്വ. കെ. പ്രേംകുമാര്‍, കെ. ബാബു എന്നിവര്‍ സന്ദര്‍ശിച്ച ത് മോക്ഡ്രില്ലില്‍ കൂടുതല്‍ ഗൗരവാന്തരീക്ഷം സൃഷ്ടിച്ചു.ക്രമേണ മഴ കുറഞ്ഞ സാഹച ര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിക്കുകയും കൂടുതല്‍ അപകട സാധ്യത ഇല്ലാത്ത സാഹചര്യത്തില്‍ രക്ഷാപ്ര വര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് ക്യാമ്പുകള്‍ അടയ്ക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടം ഫലപ്രദമായ ഇടപെടല്‍ നടത്തിയതായി സംസ്ഥാന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് വിലയിരുത്തി. ജില്ലാതല പ്രവര്‍ത്തനങ്ങളില്‍ റെസ്‌പോണ്‍സിബിള്‍ ഓഫീസറായി ജില്ലാ കലക്ടര്‍, ഇന്‍സിഡന്റ് കമാന്‍ഡറായി എ. ഡി.എം, ഓപ്പറേഷന്‍സ് സെഷന്‍ ഓഫീസറായി പാലക്കാട് ഡിവൈ.എസ്.പി, ലോജി സ്റ്റിക്‌സ് സെഷന്‍ ചീഫായി പാലക്കാട് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍, പ്ലാനിങ് സെഷന്‍ ചീഫായി അസിസ്റ്റന്റ് ഡിവിഷണല്‍ ഫയര്‍ ഓഫീസര്‍, മീഡിയ ഓഫീസറായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ പങ്കാളികളായി. തുടര്‍ന്ന് എ.ഡി.എം കെ. മണികണഠന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.മോക്ഡ്രില്‍ ഒബ്‌സ ര്‍വര്‍മാരായി എന്‍.ഡി.ആര്‍.എഫ്, ബി.എസ്.എഫ് ഉദ്യോഗസ്ഥര്‍ അതത് സ്ഥലങ്ങളിലും ജില്ലാതലത്തിലും സന്നിഹിതരായിരുന്നു.രാവിലെ ഒന്‍പതിന് ആരംഭിച്ച മോക്ക് ഡ്രില്‍ ഉച്ചയ്ക്ക് ഒന്നോടെ അവസാനിച്ചു.
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന മോ ക്ക് എക്സര്‍സൈസുകളുടെ ഭാഗമായാണ് ജില്ലയിലും മോക്ക് എക്സര്‍സൈസ് സംഘടിപ്പിച്ച ത്.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത,സേഫ്റ്റി ഓഫീസര്‍ ഡോ. രാജലക്ഷ്മി, ജോയിന്റ് ആര്‍.ടി.ഒ കെ. മനോജ്,ജിയോളജിസ്റ്റ് എം.വി വിനോദ്, പോലിസ് സബ് ഇന്‍സ് പെക്ടര്‍ എം.പി പ്രതാപ്,ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ.ഉണ്ണികൃഷ്ണന്‍,ഫയര്‍ ആന്‍ഡ് റസ്‌ക്യൂ സ്റ്റേഷന്‍ ഓഫീസര്‍ ആര്‍. ഹിതേഷ്, എന്‍.ഡി.ആര്‍.എഫ് എസ്.ഐ ആ ഷിഷ് കുമാര്‍ സിങ്, ബി.എസ്.എഫ് ഓഫീസര്‍ സി. ഷാജി, കലക്ടറേറ്റ് എച്ച്.എസ് രാജേ ന്ദ്രന്‍ പിള്ള,ജെ.എസ് എം.എം അക്ബര്‍, എല്‍.എസ്.ജി.ഡി പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ വി. കെ ആശ,കെ.വൈ.എല്‍.എ ഇന്റേണ്‍ പി.ജെ ജൂനിയ,റവന്യൂ,പോലീസ്,ആരോഗ്യ വകു പ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മണ്ണാര്‍ക്കാട് താലൂക്കില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പുളിക്കല്‍ ഗവ.യുപി സ്‌കൂളി ലാണ് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മോക്ക് ഡ്രില്‍ നടന്നത്.മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ കെ ബാലകൃഷ്ണന്‍ നേതൃത്വം നല്‍കി.നിരീക്ഷകനായി ബിഎസ്എഫിലെ ബി പി മൊഹപത്ര,എഎസ്‌ഐ ഫാര്‍മസിസ്റ്റ് എന്നിവരും ഡെപ്യുട്ടി തഹസില്‍ദാര്‍മാരാ യ സി വിനോദ്,കെ രാമന്‍കുട്ടി എന്നിവരും പങ്കെടുത്തു.