അഗളി:എബിവിപിയുടെ ആയുര്‍വേദ വിദ്യാര്‍ത്ഥി വിഭാഗമായ ജിജ്ഞാസയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയിലെ ഊരുകളില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. അട്ടപ്പാടി യിലെ കതിരംപതി,കാവുണ്ടിക്കകല്‍ ഊരുകളില്‍ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നൂറോളം പേര്‍ക്ക് സൗജന്യ വൈദ്യസഹായവും മരുന്നും നല്‍കി.കതിരംപതി ഊരു മൂപ്പനായ ചെല്ലമൂപ്പന്‍ ഉദ്ഘാടനം ചെയ്തു.ഡോക്ടര്‍മാരായ ആമി ഹഫ്‌സ നാസര്‍,ഷഹാന ഫസല്‍, നയന പ്രകാശ്, ശ്രീലക്ഷ്മി കെഎം, വിസ്മയ രാജന്‍, ലക്ഷ്മി ഒഎസ്, റമീസ പര്‍വീ ണ്‍, കാര്‍ത്തിക വി, ജിഷ്ണുദേവ് ജെ എന്നിവര്‍ ക്യാമ്പ് നയിച്ചു.എബിവിപി സംസ്ഥാന സെക്രട്ടറി എന്‍സിടി ശ്രീഹരി, സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍വി അരുണ്‍, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം രമ്യ എസ്,ജില്ലാ സെക്രട്ടറി ദൃശ്യക് എന്നിവര്‍ നേതൃത്വം നല്‍കി.ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളേജ്,ഒല്ലൂര്‍ വൈദ്യരത്നം ആയുര്‍വേദ കോളേജ്,അഷ്ട്ടാഗം ആയുര്‍വേദ ചികിത്സാലയം എന്നീ കോളേജുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ജിജ്ഞാസയുടെ നേതൃത്വത്തില്‍ സംസ്ഥാന ത്തെ പിന്നാക്ക,വനവാസി മേഖലകളില്‍ നിരവധി മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി വരാറുണ്ട്.