പാലക്കാട്: പോഷ് ആക്ട്, ഗാർഹിക പീഡന നിരോധന നിയമം, പോക്സോ എന്നീ നിയ മങ്ങളിൽ സമൂഹത്തിന് ശരിയായ അവബോധം ഉണ്ടെങ്കിലെ അതിക്രമങ്ങൾ ചെറു ക്കാനും അതിക്രമ രഹിത സമൂഹം വിഭാവനം ചെയ്യാനും കഴിയുകയുള്ളൂ എന്ന് ജില്ലാ വനിതാ സംരക്ഷണ ഓഫീസർ വി.എസ് ലൈജു പറഞ്ഞു. കുടുംബശ്രീ ഭക്ഷ്യ ഉത്പന്ന വിപണന മേള ആരവം 2022 ന്റ നാലാം ദിനം നയി ചേതന ക്യാമ്പയിന്റെ ഭാഗമായി സ്ത്രീ സുരക്ഷാ നിയമങ്ങൾ എന്ന വിഷയത്തിൽ നടന്ന അവബോധ സെഷനിൽ സം സാരിക്കുകയായിരുന്നു അവർ. സ്ത്രീകൾക്ക് നേരെ തൊഴിലിടത്തുണ്ടാകുന്ന ലൈം ഗികാതിക്രമം തടയുന്നതിനുള്ള നിയമമാണ് പോഷ് ആക്ട്. പരിപാടിയിൽ മോഡൽ ജെൻഡർ റിസോഴ്സ് സെന്റർ അക്കാഡമിക് അംഗങ്ങൾ,സി.ഡി.എസ് അംഗങ്ങൾ, ചെ യർപേഴ്സൺമാർ, കുടുംബശ്രീ അനിമേറ്റർമാർ ഉൾപ്പെടെ 70-ഓളം പേർ പങ്കെടുത്തു.
കലാവേദിയിൽ വൈകിട്ട് മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ശ്രീരാഗ് മേനോനും സംഘവും അവതരിപ്പിച്ച സംഗീതവിരുന്ന്, ബാലസഭാ വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവ അരങ്ങേറി.