മണ്ണാര്‍ക്കാട്: ബഫര്‍ സോണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇന്നലെ അപ്ലോഡ് ചെയ്തിരി ക്കുന്ന മാപ്പുകള്‍ നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് കേരള ഇന്‍ഡിപെന്‍ഡന്റ് ഫാര്‍മേഴ്‌സ് അസോസിയേഷന്‍. ഇത് ഒരു വര്‍ഷം മുന്‍പ് കേരള സര്‍ക്കാര്‍ കേന്ദ്രത്തി ലേക്ക് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടാണ്. ഈ റിപ്പോര്‍ട്ടുകളും മാപ്പുകളുമൊക്കെ 2022 ജൂണ്‍ 3 ലെ സുപ്രീം കോടതി വിധി യോടുകൂടി അപ്രസക്തവും അസാധുവായിരിക്കു കയാണെന്ന് കിഫ ചൂണ്ടിക്കാട്ടി.ജൂണ്‍ മൂന്നിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാ നത്തിലാണ് ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന്‍ കമ്മിറ്റിയെ നിയമിച്ചതും ഈ കമ്മിറ്റി ആകാശ സര്‍വ്വേ നടത്തി ഒരു കിലോമീറ്റര്‍ പരിധിയില്‍ വരുന്ന പ്രദേശങ്ങള്‍ ഉള്‍കൊ ള്ളുന്ന മാപ്പുകള്‍ പ്രസിദ്ധീകരിച്ചതും.എന്നാല്‍ പ്രസിദ്ധീകരിച്ച മാപ്പുകള്‍ സാധാരണ ക്കാര്‍ക്ക് മനസ്സിലാവുന്ന തരത്തിലുള്ളതായിരുന്നില്ല എന്നുള്ളതാണ് പ്രശ്‌നം.ജനങ്ങ ള്‍ക്ക് മനസ്സിലാകുന്ന തരത്തില്‍ മാപ്പ് പ്രസിദ്ധീകരിക്കുകയും അത് ഗ്രൗണ്ടില്‍ മാര്‍ക്ക് ചെയ്യുകയെന്നുള്ളതാണ് ഇതിന് പരിഹാരം.മാപ്പിന്റെ അടിസ്ഥാനത്തില്‍ ഫീല്‍ഡ് സര്‍വേ നടത്തുമെന്ന് പറയുന്നത് സുപ്രീം കോടതിയില്‍ കേസ് തോല്‍ക്കാന്‍ വേണ്ടി യാണ്.ഇത്തരം തട്ടിപ്പുകളില്‍ വീഴാതെ ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് കിഫ ജില്ലാ പ്രസിഡന്റ് സണ്ണി ജോസഫ് പ്രസ്താവനയില്‍ പറഞ്ഞു.