തിരുവനന്തപുരം: കേരളത്തിലെ റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്നതിന് ആവ ശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യ-പൊതു വിതരണ വകുപ്പ് മന്ത്രിയെ അറിയിച്ചതായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി എഫ്.സി.ഐ. വഴി സംസ്ഥാന ത്തിന് അനുവദിക്കുന്ന അരി വിഹിതം 50 ശതമാനം പച്ചരി,50 ശതമാനം പുഴുക്കലരി എന്ന തോതിലാണ്.എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി എഫ്.സി.ഐ. യില്‍ നിന്നും വി തരണം ചെയ്യുന്ന പച്ചരിയുടെ അളവ് 90 ശതമാനമാണ്.പുഴുക്കലരി എഫ്.സി.ഐ. യില്‍ നിന്നും തീരെ കിട്ടാത്ത അവസ്ഥയും.പുഴുക്കലരിയുടെ ലഭ്യതക്കുറവ് കേരളത്തില്‍ പൊതുവെയും പ്രത്യേകിച്ച് മലയോര-തീരദേശ മേഖലകളിലെ ജനങ്ങള്‍ക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. മലബാര്‍ മേഖലയിലെ ജനങ്ങള്‍ ഭൂരിഭാഗവും ചോറിന് പുഴുക്കലരിയെയാണ് ആശ്രയിക്കുന്നത്. പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴു ക്കലരിയുടെ വിതരണം മുടങ്ങിയത് പൊതുമാര്‍ക്കറ്റില്‍ അരിവില ഉയരുന്നതിന് കാര ണമായി. മുന്‍ഗണനാ കാര്‍ഡുകളായ അന്ത്യോദയ-അന്നയോജന കാര്‍ഡുടമകള്‍ക്കും പുഴുക്കലരി ലഭ്യമാകാത്ത സ്ഥിതിയാണ്. റേഷന്‍ കടകളില്‍ പുഴുക്കലരി വിതരണം കുറഞ്ഞതോടെ സാധാരണക്കാര്‍ ഏറെ പ്രയാസത്തിലാണ്. ഇത് കേരളത്തിലെ റേഷന്‍ സമ്പ്രദായത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. കേരളത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയം കേന്ദ്രസര്‍ ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം കേരളത്തിലെ റേഷന്‍ വിഹിതത്തിന്റെ അനുപാതം 50:50 ആയി പുനഃക്രമീകരിക്കു ന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!