സാന്ത്വന രംഗത്തേക്ക് പുതിയ ചുവട് വെയ്‌പ്
മണ്ണാര്‍ക്കാട് :എംഇഎസ് കല്ലടി കോളേജ് കാമ്പസില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് ജീവനക്കാരും മാത്രമല്ല ഇനി ആംബുലന്‍സും ഒരു സ്ഥിരം നഴ്‌സുമുണ്ടാകും. വിദ്യാ ര്‍ത്ഥികളുടെ കൂട്ടായ്‌മയായ സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സാന്ത്വന രംഗത്തേക്കുള്ള ഈ പുതിയ ചുവട് വെയ്‌പ്.പാലിയേറ്റീവ് യൂണിറ്റിന്റെയും പ്രവര്‍ത്തനങ്ങളുടേയും വിപുലീകരണം ലക്ഷ്യമിട്ടാണ് ആംബുലന്‍ സിന്റേയും നഴ്‌സിന്റേയും സേവനം കേളേജില്‍ ആരംഭിക്കുന്നതെന്ന്ടീച്ചര്‍ കോ ഓര്‍ ഡിനേറ്റര്‍ പ്രൊഫ.പി എം സലാഹുദ്ദീന്‍ വാര്‍ ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കോളേജിന് ചുറ്റുമുള്ള സമൂഹത്തിന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശുകയെന്നത് ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ കര്‍ത്തവ്യമാണെന്നും പൊതു സമൂഹത്തിന് ഗു ണകരമാകുന്ന നിരവധി പദ്ധതികള്‍ നടത്തി വരുന്നതായും ഭാരവാഹികള്‍ പറഞ്ഞു. അട്ടപ്പാടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന എംഇഎസ് മെഡിക്കല്‍ സെന്റര്‍, ആംബുലന്‍സ് സര്‍വീസ് എന്നിവ ഇതിന്റെ ഭാഗമാണ്.മണ്ണാര്‍ക്കാട്ടെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്ന തരത്തിലാണ് ആംബുലന്‍സിന്റെയും സ്ഥിരം നേഴ്‌സിന്റെയും സേവനം ആസൂത്രണം ചെയ്‌തിരിക്കുന്നത്.
ആംബുലന്‍സിന് വേണ്ടി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സമ്മാന കൂപ്പണ്‍ വിതരണം ചെ യ്യുകയും ഇതു വഴി ഏഴ് ലക്ഷത്തോളം രൂപയും സമാഹരിച്ചിട്ടുണ്ട് .സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ് വരുന്ന 23ന് ഉച്ചയ്‌ക്ക് 2.30ന് ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നം പറമ്പില്‍ നിര്‍വഹിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.വാര്‍ത്താ സമ്മേളനത്തില്‍ സ്റ്റുഡന്‍സ് ഇനിഷ്യേറ്റീവ് ഇന്‍ പാലിയേറ്റീവ് യൂണിറ്റ് സ്റ്റുഡന്റ് കോ ഓര്‍ഡിനേറ്റര്‍ ഷാ നവാസ് വരവൂര്‍,ട്രഷറര്‍ കെ എച്ച് ഹവീഷ്, പി യൂനസ്,പി അഫ്‌നാസ്,കെ അനസ് തുട ങ്ങിയവര്‍ സംബന്ധിച്ചു.