പാലക്കാട്: തസ്റാക്ക് ഒ.വി.വിജയൻ സ്മാരക സമിതി സെമിനാർ ഹാളിൽ നടന്ന അക്ഷരദീപം സാംസ്കാരിക സമിതി സംസ്ഥാന സമ്മേളനവും പുസ്തക പ്ര കാശനവും സാഹിത്യകാരൻ മുണ്ടൂർ സേതുമാധവൻ ഉദ്ഘാടനം ചെയ്തു.ക്രൂരതയിൽ നിന്ന് മനു ഷ്യരെ കരകയറ്റാനാണ് എഴുത്തിലൂടെ ശ്രമിക്കേണ്ടത്.വിപുലമായ വായനയാണ് എഴു ത്തിന്റെ ഇന്ധനം.എഴുത്തില്‍ സ്വയം നവീകരിക്കാനും എഴുത്തിലൂടെ മനുഷ്യ നന്മ കൾ പ്രസരിപ്പിക്കാനും പുതിയ വഴികള്‍ കണ്ടെത്താനും നല്ല വായന ആവശ്യമാണ്.
പ്രകാശപൂർണമായ നാളേക്കുവേണ്ടിയാണ് എഴുത്തുകാർ പരിശ്രമിക്കുന്നത്, മുണ്ടൂർ സേതുമാധവൻ പറഞ്ഞു.അക്ഷരദീപം സാംസ്കാരിക മാസികയുടെ 5 -ാം വാർഷിക സമ്മേളനത്തിൽ സാഹിത്യ തൽപരരായ നിരവധി ആളുകൾ സംസ്ഥാനത്തിന്റെ പല ഭാഗത്തുനിന്നായി പങ്കെടുത്തു.മാസിക എഴുത്തുകാരുടെ മികച്ച കഥ,നോവൽ എന്നി വയ്ക്ക് പുരസ്കാരവും ക്യഷ് അവാർഡും നൽകി.സ്നേഹ സംവാദവും ഇതോടൊപ്പം നടന്നു.അക്ഷര ദീപം സംസ്ഥാന പ്രസിഡന്റ് ആശരാജീവ് അദ്ധ്യക്ഷത വഹിച്ചു. അക്ഷരദീപം സ്ഥാപകൻ വിജയൻ മുഖ്യ അതിഥി ആയി. പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ജെമിൽ കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി സ്യമന്ത കുമാരി,തുറന്നകത്ത് പത്രാധിപർ സുബ്രഹ്മണ്യൻ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ സുശീലൻ, മുസ്ത ഫ,ഖജാൻജി സാബു,ലൂഷിതരാജൻ,ശങ്കരൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.