മണ്ണാര്‍ക്കാട് : മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂള്‍ ഫോട്ടോ ഗ്യാലറി, ക്ലാസ് ലൈബ്രറി എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരന്‍ കെ.പി. എസ് പയ്യനടം ഉദ്ഘാടനം ചെയ്തു.സ്വാതന്ത്ര്യ സമര നായകര്‍, പ്രശസ്തരായ ശാസ്ത്രജ്ഞര്‍,കവികള്‍,സാഹിത്യകാരന്മാര്‍ എന്നിവരു ടെ ചിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് ഫോട്ടോ ഗ്യാലറി സജ്ജീകരിച്ചിട്ടു ള്ളത്.
‘പഴമയിലെ പൊലിമ’ പുരാവസ്തു പ്രദര്‍ശനം മണ്ണാര്‍ക്കാട് ഉപ ജില്ല സോഷ്യല്‍ സയന്‍സ് ക്ലബ്ബ് കണ്‍വീനര്‍ കെ.സി. സുരേഷ് ഉദ്ഘാ ടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി. പി. സുലൈമാന്‍ ഫൈസി അധ്യക്ഷനായി.
പ്രധാനാധ്യാപകന്‍ എ.അബൂബക്കര്‍,എസ്.എം.സി ചെയര്‍മാന്‍ മു സ്തഫ കരിമ്പനക്കല്‍,സ്‌കൂള്‍ വികസന സമിതി വൈസ് ചെയര്‍മാന്‍ പി.എം. ജാബിര്‍,എം.പി.ടി.എ പ്രസിഡണ്ട് സി. ജസീന,എസ്.എം.സി സെക്രട്ടറി കെ.അഷ്‌റഫ്,എം- സിറ്റി ക്ലബ്ബ് സെക്രട്ടറി റഫീഖ്, ഒ. എ സ്.എ സെക്രട്ടറി റഷാദ്,അധ്യാപകരായ എം.എസ്. മഞ്ജുഷ,പി .മന്‍സൂര്‍,എം. സൗമ്യ,കെ.നസീറ, സനൂ ബീയ,സൗമ്യ,എ.വിപിത എന്നിവര്‍ സംസാരിച്ചു.