മണ്ണാര്‍ക്കാട്: സമ്മതിദായകപ്പട്ടിക പുതുക്കല്‍-2023 മായി ബന്ധപ്പെട്ട് 2022 നവംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ പേരില്ലാത്തവര്‍ക്കും 18 വയസ് പൂര്‍ത്തിയായിട്ടും പേര് ചേര്‍ത്തിട്ടി ല്ലാത്തവര്‍ക്കും നാളെ (ഡിസംബര്‍ എട്ട്) വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം.നവംബര്‍ ഒന്‍പതിന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലുള്ള പേര്, വിലാസം എന്നീ വിവരങ്ങള്‍ തിരുത്തുന്നതി നും പഴയ ഫോട്ടോ മാറ്റി പുതിയത് നല്‍കുന്നതിനും നാളെ അപേ ക്ഷിക്കാം.

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തിരുത്തലുകള്‍ വരുത്താനും www.nvsp.in ലോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയോ Voter Helpline മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അപേക്ഷ നല്‍ക ണം.അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. ഇപ്പോള്‍ കൊടുക്കുന്ന അപേക്ഷകള്‍ പരിഗണിച്ച് ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുന്ന വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തും.

നിലവില്‍ 17 വയസ് പൂര്‍ത്തിയായവര്‍ക്കും മുന്‍കൂറായി പേര് രജി സ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കലക്ടറേറ്റ്, താലൂക്ക് ഓഫീസ് എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് വിഭാഗങ്ങളുമായും എല്ലാ വില്ലേജ് ഓഫീസുകളുമായും ബന്ധപ്പെട ണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!