പെരിന്തല്‍മണ്ണ: സമഗ്ര ശിക്ഷ കേരള പെരിന്തല്‍മണ്ണ ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനം വിപുലമായി ആച രിച്ചു. സൈക്കിള്‍ റാലി, ഘോഷയാത്ര, ചെണ്ടമേളം, വിവിധ കലാ പരിപാടികള്‍, ഗെയിംസുകള്‍ തുടങ്ങിയവയുണ്ടായി.സാന്ത്വനം ജില്ല കോ-ഓര്‍ഡിനേറ്റര്‍ കിഴിശ്ശേരി സലിം സൈക്കിള്‍ റാലി ഫ്‌ലാഗ് ഓഫ് ചെയ്തു. പെരിന്തല്‍മണ്ണ ബോയ്‌സ്,ഗേള്‍സ് സ്‌കൂളുകളിലെ എന്‍.എസ്.എസ്, എസ്.പി.സി, ജെ.ആര്‍.സി കേഡറ്റുകള്‍ ഇ.എം.എസ് ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് വിദ്യാര്‍ത്ഥികള്‍, ബി. ആര്‍.സി അംഗങ്ങള്‍ എന്നിര്‍ അണിനിരന്ന സൈക്കിള്‍ റാലിയും ഘോഷയാത്രയും പെരിന്തല്‍മണ്ണ ഈസ്റ്റ് സ്‌ക്കൂളില്‍ സംഗമിച്ചു. എ.യു.പി.സ്‌കൂള്‍ ചെറുകരയിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി കെ. അഹമ്മദ് അജ്മല്‍ ഉദ്ഘാടനം ചെയ്തു.ബി.പി.സി വി.എന്‍. ജയന്‍ അധ്യക്ഷത വഹിച്ചു. ബി.ആര്‍.സി ട്രെയ്‌നര്‍മാരായ കെ. ബദറു ന്നീസ, സി.ടി ശ്രീജ, എം.പി. സുനില്‍ കുമാര്‍ എന്നിവര്‍ സംസാരി ച്ചു.ഭിന്നശേഷി കുട്ടികളുടെ കലാപരിപാടികള്‍, കസേരകളി,ബോള്‍ പാസ്സിങ്ങ് ,മിഠായി പെറുക്കല്‍ മത്സരങ്ങള്‍ എന്നിവ നടന്നു.ബിഗ് ക്യാന്‍വാസില്‍ ചിത്രരചന തച്ചിങ്ങനാടം ഹൈസ്‌കൂളിലെ മാസ്റ്റര്‍ നവനീത് ഉദ്ഘാടനം ചെയ്തു.ഷൂട്ട് ഔട്ട് മത്സരം ബി.പി.സി. വി.എന്‍. ജയന്‍ ഉദ്ഘാടനം ചെയ്തു. ബ്ലൈന്‍ഡ് ക്രിക്കറ്റ് കേരള സംസ്ഥാന താരം വി.കെ. സുധീഷ് സമ്മാനദാനം നടത്തി.