മണ്ണാര്‍ക്കാട്: വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതില്‍ കേന്ദ്ര,കേരള സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നാരോപിച്ച് ഐഎന്‍ടിയുസി മണ്ണാ ര്‍ക്കാട് റീജണല്‍ കമ്മിറ്റി നഗരത്തില്‍ പ്രതിഷേധ ജ്വാല നടത്തി. ജില്ലാ സെക്രട്ടറി പി ആര്‍ സുരേഷ് ഉദ്ഘാടനം ചെയ്തു.റീയണല്‍ പ്രസിഡന്റ് സജീബ് അധ്യക്ഷനായി.അരുണ്‍കുമാര്‍ പാലക്കുറുശ്ശി, കുരിക്കള്‍ സൈദ്,കൊളമ്പന്‍ ജലീല്‍,നൗഷാദ് ചേലംചേരി, പൊതി യില്‍ വാപ്പുട്ടി,എം.അജേഷ്,ടിജോ ജോസ്,ഗുരുവായൂരപ്പന്‍,കെ ശിവദാസന്‍, പി ഗംഗാധരന്‍,എം അലി തുടങ്ങിയവര്‍ സംസാരിച്ചു.