മണ്ണാര്‍ക്കാട്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ദേശീയ ബധിരത നിയന്ത്രണ പരിപാടിയു ടേയും ഇന്ത്യന്‍ സ്പീച്ച് ആന്‍ഡ് ഹിയറിംഗ് അസോസിയേഷന്‍ പാല ക്കാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.ആശുപത്രിയിലെ ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാത്തോളജി വിഭാഗത്തില്‍ തെറാപ്പിക്ക് വരുന്ന കുട്ടിക ളെ ഉള്‍പ്പെടുത്തി കലപാരിപാടികള്‍ നടന്നു.പാലിയേറ്റീവ് ഹാളില്‍ കുട്ടികളുടെ നൃത്തം,ഗാനാലാപനം,പ്രച്ഛന്ന വേഷം,രക്ഷിതാക്കളുടെ പരിപാടികള്‍ എന്നിവ നടന്നു.ഭിന്നശേഷി നേരിടുന്നവരെ ഒന്നിച്ചു നിര്‍ത്തേണ്ടതിന്റെ പ്രധാന്യം വിളിച്ചോതി വാക്കത്തോണുമുണ്ടാ യി.നഗരസഭാ സ്ഥിരം സമിതി അധ്യക്ഷന്‍ ഷെഫീഖ് റഹ്മാന്‍ ഉദ്ഘാ ടനം ചെയ്തു.ആശുപത്രി സൂപ്രണ്ട് ഡോ.എന്‍ എന്‍ പമീലി അധ്യക്ഷ യായി.വാര്‍ഡ് കൗണ്‍സിലര്‍ ഇബ്രാഹിം,ഡോ.സുമന്‍ കാര്‍ത്തിക്, നഴ്‌സിങ് സൂപ്രണ്ട് ഇന്ദിര,ഓഡിയോളജിസ്റ്റ് എ.അഖില,ജെഎച്ച്‌ഐ രാമദാസ്,പിആര്‍ഒ ടിന്‍സ്,സേവ് മണ്ണാര്‍ക്കാട് ഭാരവാഹികളായ അസ്‌ലം അച്ചു,സഹീര്‍,ദീപിക,ഉമ്മര്‍,സുഹറ തുടങ്ങിയവര്‍ സംബന്ധിച്ചു.