തിരുവനന്തപുരം: ഉറുഗ്വേയിലെ പട്ടാളഭരണകാലത്തു ക്രൂരമായി പീഡിപ്പിക്കപ്പെട്ട മൂന്നു തടവുകാരുടെ കഥ പറയുന്ന അല്‍വാരോ ബ്രക്നറുടെ എ ട്വല്‍വ് ഇയര്‍ നൈറ്റ് ,ഫ്രഞ്ച് ചിത്രം 120 ബിപിഎം ,ജർ മ്മൻ സംവിധായകനും നിർമ്മാതാവുമായ വീറ്റ് ഹെൽമറുടെ ദ ബ്രാ , ബ്രാറ്റാൻ എന്നീ വിസ്മയചിത്രങ്ങൾ രാജ്യാന്തര മേളയിലെ ജൂറി വിഭാഗത്തിൽ പ്രദർശിപ്പിക്കും.

യാത്രയ്ക്കിടെ കളഞ്ഞുകിട്ടുന്ന ഒരു ബ്രായുടെ ഉടമയെ അന്വേഷി ച്ചുപോകുന്ന ട്രയിൻ ഡ്രൈവറുടെ സഞ്ചാരമാണ് ദ ബ്രാ യുടെ പ്രമേ യം. ടോക്യോ ,ബെർലിൻ ,ജർമ്മൻ തുടങ്ങിയ മേളകളിൽ പ്രേക്ഷക പ്രീതി നേടിയ ചിത്രം നിശ്ശബ്ദതയുടെ സാധ്യതകളാണ് ഉപയോഗപ്പെ ടുത്തിയിരിക്കുന്നത്.പിതാവിനെ കാണാന്‍ അഫ്ഗാന്‍ അതിര്‍ത്തിയി ലേക്ക് സാഹസികയാത്രയ്ക്കിറങ്ങുന്ന സഹോദരങ്ങളുടെ കഥ പറ യുന്ന ബ്രാറ്റാന്റെ പുനഃ ക്രമീകരിക്കപ്പെട്ട പതിപ്പാണ് മേളയിൽ പ്രദർശിപ്പിക്കുക.

കാൻ മേളയിൽ മികച്ച ചിത്രമായി തെരെഞ്ഞെടുക്കപ്പെട്ട റോബിൻ കാമ്പില്ലോ ചിത്രം 120 ബിപിഎമ്മും മേളയിലെ ജൂറി വിഭാഗത്തിൽ പ്രദർശിപ്പിക്കും.എച്ച് ഐ വി ബാധിതരായവരുടെ ജീവിത പ്രശ്നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രത്തിലെ നായകനായിരുന്ന നാഹുവെല്‍ പേരേസ് ബിസ്‌ക്കയാര്‍ട്ട് രാജ്യാന്തര മേളയിലെ ജൂറി അംഗമാണ്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!