പാലക്കാട്: കേരളത്തിലെ തൊഴിലന്വേഷകരില്‍ 37 ശതമാനം പേ രും ഉന്നത വിദ്യാഭ്യാസം നേടിയവരെന്ന് തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി പാലക്കാട് മേഴ്സി കോളെജില്‍ നടന്ന നിയുക്തി മെഗാ ജോബ് ഫെസ്റ്റ് 2022 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കുടുംബശ്രീ അടുത്തിടെ നടത്തിയ സര്‍വെ പ്രകാരം കേരളത്തില്‍ 53 ലക്ഷം തൊഴിലന്വേഷകര്‍ ഉണ്ട്. ഇതില്‍ 40 വയസ്സിന് താഴെയുള്ള വര്‍ 29 ലക്ഷം പേരാണ്.ഉന്നത വിദ്യാഭ്യാസമുള്ള തൊഴിലന്വേഷക രുടെ എണ്ണം കേരളത്തില്‍ കൂടുതലാണെന്നും കേരളത്തിലെ ബഹു ഭൂരിപക്ഷം തൊഴിലന്വേഷകരും വിദ്യാസമ്പന്നരാണെന്നും അദ്ദേ ഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍ വര്‍ഷത്തില്‍ 7000, 8000 നിയമ നങ്ങള്‍ പി.എസ്.സി വഴി നടക്കുമ്പോള്‍ കേരളത്തില്‍ അത് മുപ്പതി നായിരത്തിലധികം ആണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ 1,61,000 പേര്‍ക്ക് പി.എസ്.സി വഴി നിയമനം നല്‍കി .നിയുക്തി ജോബ് ഫെസ്റ്റ് വിദ്യാഭ്യാസ സമ്പന്നര്‍ക്ക് അര്‍ഹമായ തൊഴില്‍ ലഭിക്കുവാനുള്ള വഴിയാണെന്നും മന്ത്രി പറഞ്ഞു.
നിയുക്തി മെഗാ ജോബ് ഫെസ്റ്റില്‍ 4911 പേര്‍ ഓണ്‍ലൈനായും 1500 ലധികം പേര്‍ ഓഫ്ലൈനായും രജിസ്ട്രേഷന്‍ നടത്തിപാലക്കാട് നഗരസഭ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍ അധ്യക്ഷയായി. ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ എം. സുനിത, വൊക്കേഷണല്‍ ഗൈ ഡന്‍സ് ഓഫീസര്‍ എസ്. ബിനുരാജ് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.