മണ്ണാര്‍ക്കാട്: അട്ടപ്പാടി പാലൂരില്‍ വനം വകുപ്പിന്‍റെ ആര്‍.ആര്‍ ടീമി ന്‍റെ വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന. പാലൂരില്‍ ഇന്ന് പുലച്ചെ രണ്ടയോടെയാണ് സംഭവം. പാലൂര്‍ ജനവാസ മേഖലയില്‍ ഒറ്റയാനിറങ്ങിയിരുന്നു. ഇതറിഞ്ഞ് സ്ഥലതെത്തിയ തായിരുന്നു പുതൂര്‍ വനം വകുപ്പിന്‍റെ ആര്‍.ആര്‍ ടീം. ചിലര്‍ ടോര്‍ച്ച് തെളിച്ച് ബഹളം വെച്ച് കാട്ടാനയെ തുരത്തുന്നതിനിടയില്‍ എതി രെയുണ്ടായിരുന്ന ആര്‍.ആര്‍ ടീമിന്‍റെ വാഹനത്തിന് നേരെ കാട്ടാന പാഞ്ഞടുക്കുകയായിരുന്നു. വാഹനമൊതുക്കി കാട്ടാനക്ക് കയറി പോകാന്‍ അവസരമൊരുക്കിയെങ്കിലും കാട്ടാന പിന്തിരിഞ്ഞില്ല. ഏകദേശം രണ്ട് കിലോമീറ്ററോളം വാഹനത്തെ പിന്‍തുടര്‍ന്ന കാട്ടാന ഒടുവില്‍ കാട്ടിലേക്ക് കയറി പോകുകയായിരുന്നു.
