മണ്ണാര്‍ക്കാട്: എയ്ഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോ ഗ്യ വകുപ്പും കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രവും ചേര്‍ന്ന് എം.ഇ.എസ് ഹയര്‍ സെക്കന്ററി, കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ എന്‍.എസ്.എസ്, സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് യൂണിറ്റുകളുമായി ചേര്‍ന്ന് എച്ച്.ഐ.വി/എയ്ഡ്‌സ് ബോധ വല്‍ക്കരണ തെരുവു നാടകം അവതരിപ്പിച്ചു. വരും വര്‍ഷങ്ങളില്‍ പുതിയ എച്ച്.ഐ.വി രോഗികളുടെ നിരക്ക് പൂജ്യത്തിലേക്ക് എത്തി ക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് ഒന്നായി പൂജ്യത്തിലേക്ക് എന്ന മുദ്രാവാക്യവുമായി കോഴിക്കോട് മനോരഞ്ജന്‍ കലാസമിതിയുടെ കലാകാരന്മാരാണ് പരിപാടി അവതരിപ്പിച്ചത്. കല്ലടി ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷഫീഖ്, എം.ഇ.എസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നജുമുദീന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റ്റോംസ് വര്‍ഗീസ്, രവികുന്നുമ്മല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.