മണ്ണാര്‍ക്കാട്: ശുചിത്വ രംഗത്തെ കേരളത്തിന്റെ ഇടപെടലിന് ദേശീ യ ഹരിത ട്രിബ്യൂണലിന്റെ അംഗീകാരം. മാലിന്യസംസ്‌കരണ രം ഗത്ത് കേരളം ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയെന്ന് ഗ്രീന്‍ ട്രി ബ്യൂണല്‍ ഉത്തരവില്‍വ്യക്തമാക്കി.ഒരു രൂപ പോലും കേരളത്തിന് പിഴ ചുമത്തിയില്ല.മറ്റ് സംസ്ഥാനങ്ങള്‍ക്ക് ആയിരക്കണക്കിന് കോ ടിരൂപ പിഴ ചുമത്തിയ സ്ഥാനത്താണിത്.സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ രംഗത്തെ സജീവമായ ഇടപെടലിനുള്ളഅംഗീകാരമാണ് കോടതി വിധിയെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. ശുചിത്വമുള്ളതും സുന്ദരവുമായ കേരളം സൃഷ്ടിക്കാന്‍ ഈ അംഗീകാരം പ്രോത്സാഹനമേകും. ജനങ്ങ ളെവിശ്വാസത്തിലെടുത്ത് സംസ്ഥാനമെങ്ങും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മാലിന്യസംസ്‌കരണ സംവിധാന ങ്ങളൊരുക്കും. 2026ഓടെ സമ്പൂര്‍ണ ശുചിത്വ കേരളം സാധ്യമാക്കാ നുള്ള സജീവഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ആയിരക്കണക്കിന് കോടി രൂപയാണ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാലി ന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഹരിത ട്രിബ്യൂണ ല്‍ പിഴ ചുമത്തിയത്. പഞ്ചാബിന് 2080 കോടിയും ഡല്‍ഹിക്ക് 900 കോടിയും കര്‍ണാടകയ്ക്ക്2900 കോടിയും രാജസ്ഥാന് 3000 കോ ടിയും പിഴ ചുമത്തിയിരുന്നു. പശ്ചിമ ബംഗാളിന് 3500 കോടിയും തെലങ്കാനയ്ക്ക് 3800 കോടിയുമായിരുന്നു പിഴ ചുമത്തിയത്. കേര ളത്തിന് ഒരു രൂപ പോലും പിഴ ചുമത്തിയില്ലഎന്നത് ഇതിനാലാണ് ശ്രദ്ധേയമാകുന്നത്.

ഖര-ദ്രവ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ കേരളം നടത്തുന്ന ഇടപെട ലുകള്‍ ഹരിത ട്രിബ്യൂണല്‍ വിധി പ്രത്യേകംപരാമര്‍ശിക്കുന്നുണ്ട്. ഇതിനായി കേരളം ആവശ്യമായ തുക വകയിരുത്തിയിട്ടുണ്ട്. കുന്നു കൂടിക്കിടക്കുന്നമാലിന്യം നീക്കം ചെയ്യാനുള്ള ഇടപെടലിനെ ക്കുറി ച്ചും പരാമര്‍ശമുണ്ട്. സമയബന്ധിതമായി മാലിന്യ സംസ്‌കരണ പദ്ധ തികള്‍ പൂര്‍ത്തിയാക്കണമെന്ന് ഹരിത ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചു. ഇക്കാര്യം കേരളം അംഗീകരിച്ചു. ദ്രവമാലിന്യം കൈകാര്യം ചെയ്യാ ന്‍ കേരളം 2343.18 കോടിയുടെ പദ്ധതികള്‍ ഇതിനകം രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഗ്യാപ് ഫണ്ടായി 84.628 കോടിയും നീക്കിവെച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് ഹരിത ട്രിബ്യൂണലിന്റെ നിര്‍ണ്ണായക വിധി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!