കോട്ടോപ്പാടം:ലഹരിക്കെതിരെ സംസ്ഥാന എക്‌സൈസ് വകുപ്പ് നടപ്പിലാക്കുന്ന ‘വിമുക്തി’ കര്‍മ്മപദ്ധതിയുടെ ഭാഗമായി മണ്ണാര്‍ ക്കാട് സര്‍ക്കിള്‍ എക്‌സൈസ് ടീമിന്റെയും കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്‌കൂള്‍ എന്‍.സി.സി ട്രൂപ്പ്,ലഹരി വിരുദ്ധ ക്ലബ്ബ് എന്നിവയുടെയും നേതൃത്വത്തില്‍ തീവ്രബോധവല്‍ ക്കരണ യജ്ഞത്തിന് തുടക്കമായി. മണ്ണാര്‍ക്കാട് എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ സി.രാജു ഉദ്ഘാടനം ചെയ്തു. പ്രിവന്റീവ് ഓഫീസര്‍മാരായ ജയകുമാര്‍,എം.പി.വിനോദ്,സി.ഇ.ഒമാരായ ആര്‍.ഉദയന്‍, എസ്.അനുരാജ്,എന്‍.സി.സി ഓഫീസര്‍ തരുണ്‍ സെബാസ്റ്റ്യന്‍,ഹമീദ് കൊമ്പത്ത്,കെ.മൊയ്തുട്ടി,ലഹരി വിരുദ്ധ ക്ലബ്ബ് കണ്‍വീനര്‍മാരായ വി.മുഹമ്മദ് ബാസിത്ത്,സി.കെ.ഹര്‍ഷദ് പ്രസംഗിച്ചു. തുടര്‍ന്ന് സ്‌കൂളിനു സമീപമുള്ള അമ്പതോളം വീടുകള്‍ സന്ദര്‍ശിച്ച് ലഹരിവിരുദ്ധ പ്രചാരണവും ലഘുലേഖ വിതരണവും നടത്തി. മിഥുന്‍രാജ്,നിഹാല്‍, അഭിഷേക്, ഷിജിന്‍നാഥ്, ഷംസാന്‍, ഷാമില്‍,സനല്‍രാജ്,അനന്ദകൃഷ്ണന്‍,വിഷ്ണു,റോഷിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.ബോധവല്‍ക്കരണ യജ്ഞം 90 ദിവസം നീണ്ട് നില്‍ക്കും.