കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെയും കുടും ബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വള ണ്ടിയര്മാര്ക്കും രോഗി പരിചാരകര്‍ക്കുമായി പരിശീലനം ആരംഭി ച്ചു.സാന്ത്വന പരിചരണ മേഖലയിലെ പുതിയ രീതികള്‍, സാന്ത്വന പരിചരണവുമായി ബന്ധപ്പെട്ട സാമൂഹ്യ പങ്കാളിത്ത സാധ്യതകള്‍ ഇവയെല്ലാം മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി യില്‍ ചര്‍ച്ച ചെയ്യും.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ലക്ഷ്മികുട്ടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് വിജയ ലക്ഷ്മി അധ്യക്ഷനായി.സ്ഥിരം സമിതി അധ്യക്ഷരായ ഇന്ദിര മട ത്തുംപള്ളി,നൗഫല്‍ തങ്ങള്‍,സഹദ് അരിയൂര്‍,മെഡിക്കല്‍ ഓഫീസ ര്‍ ഡോ.അബ്ദുല്‍ റഷീദ്,ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റ്റോംസ് വര്‍ഗീസ്, പാലിയേറ്റീവ് നഴ്സ് സീനത്ത് എന്നിവര്‍ സംസാരിച്ചു.മധുസൂദനന് നെല്ലായ,സലാം മാസ്റ്റര്‍,സിസ്റ്റര്‍ അനിത എന്നിവര്‍ ക്ലാസുകള്‍ നയി ക്കും.പരിശീലനം ബുധനാഴ്ച സമാപിക്കും.