അഗളി:അട്ടപ്പാടി കോട്ടത്തറ ഗവ.ട്രൈബല്‍ സ്പെഷ്യാലിറ്റി ആശു പത്രി വീണ്ടും സംസ്ഥാന തല കായകല്പ് അസസ്മെന്റിന് തെര ഞ്ഞെടുക്കപ്പെട്ടു.പാലക്കാട് ജില്ലയില്‍ തെരഞ്ഞെടുക്കപ്പെട്ട രണ്ട് ആശുപത്രികളില്‍ ഒന്നാണ് കോട്ടത്തറ ആശുപത്രി.നൂറില്‍ 81 മാര്‍ ക്ക് നേടിയാണ് മത്സരത്തിന് ഇടം പിടിച്ചത്.ഡിസംബര്‍ 15നാണ് സം സ്ഥാന തല അസ്സസ്മെന്റ് നടക്കുന്നത്.ഇതിന്റെ ഭാഗമായി പൊതു ജന പങ്കാളിത്തത്തോടെ ആശുപത്രി,ചന്തക്കട പരിസരം വൃത്തിയാ ക്കി.അഗളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീലക്ഷ്മി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ ന്റ് കെ കെ മാത്യു അധ്യക്ഷനായി.എച്ച് എം സി അംഗം സലോമി ടീച്ചര്‍,പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.ബിയോണ്ട് ബൗണ്ടറി കോ ഓര്‍ഡിനേറ്റര്‍ ജയപ്രകാശ് സ്വാഗതവും ആശുപത്രി സൂപ്രണ്ട് ഡോ.പത്മനാഭന് നന്ദിയും പറഞ്ഞു.