കല്ലടിക്കോട്: തച്ചമ്പാറ ടൗണിലെ വ്യാപാര സ്ഥാപനങ്ങളില്‍ മോഷ ണം.നാലായിരം രൂപയോളം അപഹരിച്ചു.കഴിഞ്ഞ ദിവസമാണ് സം ഭവം.വേരുങ്കല്‍ കോംപ്ലക്‌സിലെ ജേക്കബിന്റെ തുണിക്കടയില്‍ മേ ശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 3500 രൂപയും തേജസ് ബേക്കറിയില്‍ നി ന്നും 350 രൂപയുമാണ് നഷ്ടമായത്.
ഗുഡ് ഡേ ബേക്കറി,മലയ ഫര്‍ണ്ണീച്ചര്‍,റോസ് വുഡ്,റോയല്‍ ഹാര്‍ഡ് വെയേഴ്‌സ്,പെട്രോള്‍ പമ്പിന് സമീപത്തെ സര്‍വീസ് സ്റ്റേഷന്‍ എന്നി വടങ്ങളില്‍ മോഷണ ശ്രമവും നടന്നിട്ടുണ്ട്.ഈ സ്ഥാപനങ്ങളുടെ പൂ ട്ട് തകര്‍ത്താണ് കവര്‍ച്ചയ്ക്ക് ശ്രമിച്ചിട്ടുള്ളത്.ഒന്നും നഷ്ടമായിട്ടില്ലെ ന്ന് വ്യാപാരികള്‍ പറഞ്ഞു.കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തച്ചമ്പാറ യൂണിറ്റ് പ്രസിഡന്റ് തേക്കത്ത് നാസര്‍ കല്ലടി ക്കോട് പൊലീസില്‍ പരാതി നല്‍കി.പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ മോഷ്ടാ വിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞിട്ടുണ്ട്.
അതേ സമയം ഒരു ഇടവേളയ്ക്ക് ശേഷം ടൗണിലെ വ്യാപാര സ്ഥാപ നങ്ങളിലുണ്ടായ മോഷണം വ്യാപാരികളെ ആശങ്കയിലാഴ്ത്തിയിട്ടു ണ്ട്.കഴിഞ്ഞ മാസം തച്ചമ്പാറ മുതുകുര്‍ശ്ശി പ്രദേത്ത് മോഷണം പതി വാകുന്നതായി പരാതിയുണ്ടായിരുന്നു.പകല്‍ സമയത്തടക്കം വീടു കളില്‍ നിന്നും മൊബൈല്‍ ഫോണുകളടക്കം മോഷണം പോയിരു ന്നു.തച്ചമ്പാറ മൊബൈല്‍ സ്ഥാപനങ്ങളില്‍ മോഷണം നടക്കുകയും പന്നീട് പ്രതികളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു.