അലനല്ലൂര്‍: എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈറ്റി നട ത്തുന്ന അരികെ രോഗീ പരിചരണ ക്യാമ്പയിന്റെ ഭാഗമായി മുണ്ട ക്കുന്ന് അംഗനവാടി ഹാളില്‍ പരിചരണ പരിശീലനം സംഘടിപ്പി ച്ചു.അലനല്ലൂര്‍ പഞ്ചായത്ത് അംഗം സജ്‌ന സത്താര്‍ ഉദ്ഘാടനം ചെ യ്തു.ന്യൂ ഫിനിക്‌സ് ക്ലബ്ബ് പ്രസിഡന്റ് ഒ.നിജാസ് അധ്യക്ഷനായി. പാ ലിയേറ്റീവ് കെയര്‍ ക്ലിനിക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടു കര വിഷയാവതരണം നടത്തി.പാലിയേറ്റീവ് നഴ്‌സ് ഷംന,ഹന്നത്ത് എന്നിവര്‍ ക്ലാസ്സെടുത്തു.ക്ലിനിക് ട്രഷറര്‍ ഗഫൂര്‍ ചാലിയന്‍, ടി പി സൈനബ തുടങ്ങിയവര്‍ സംസാരിച്ചു.പി അലി സ്വാഗതവും പി ഫസീല നന്ദിയും പറഞ്ഞു.അന്തസ്സുറ്റ പരിചരണം വീടുകളില്‍ എന്ന സന്ദേശമുയര്‍ത്തി ജനുവരി 15 വരെയാണ് ക്യാമ്പയിന്‍ നടക്കുന്നത്.