അലനല്ലൂര്‍: ലോക ഫുട്‌ബോള്‍ മാമാങ്കത്തിന് വിസില്‍ മുഴങ്ങാന്‍ മ ണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ എടത്തനാട്ടുകരയില്‍ നടന്ന ആരാധാകരുടെ റാലിയില്‍ ആവേശം അണപൊട്ടി.എടത്തനാട്ടുകര യിലെ വിവിധ ക്ലബുകളുടെ നേതൃത്വത്തിലാണ് വിളംബര റാലി സംഘടിപ്പിച്ചത്.വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന റാലി കോട്ടപ്പള്ള ഹൈസ്‌കൂള്‍ ഗ്രൗണ്ട് പരിസരത്തു നിന്നും ആരംഭിച്ച് വട്ടപ്പണ്ണപ്പുറം ചുറ്റി കോട്ടപ്പള്ള സെന്ററില്‍ സമാപിച്ചു.ഇഷ്ട ടീമി ന്റെ ജേഴ്‌സിയണിഞ്ഞും നിറം പകര്‍ന്നും കൊടികള്‍ വീശിയും ആരാധകര്‍ റാലിയില്‍ അണിനിരന്നു.ആരാധകരേറെയുള്ള അര്‍ ജന്റിന, ബ്രസീല്‍ ഫാന്‍സുകാര്‍ തന്നെയായിരുന്നു റാലിയുടെ വലിയ ഭാഗവും.പോര്‍ചുഗല്‍,സ്‌പെയിന്‍, ജര്‍മനി, ഫ്രാന്‍സ് ടീമു കളുടെ കൊടികളുമായും ആരാധകരെത്തി.നീണ്ട കാത്തിരിപ്പി നൊടുവില്‍ വേള്‍ഡ്കപ്പ് തുടക്കം കുറിക്കുന്നതിന്റെ സന്തോഷവും ആഹ്ലാദവും ഫുട്‌ബോള്‍ പ്രേമികളുടെ മുഖത്ത് പ്രകടമായിരു ന്നു.ടീമുകളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും,കട്ടൗട്ടുകളും, കൊടിതോ രണങ്ങളും സ്ഥാപിച്ച് ലോക കപ്പ് ഫുട്‌ബോളിനെ വരവേല്‍ക്കാന്‍ ആരാധകര്‍ ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു.മിക്ക ഭാഗങ്ങളിലും വലിയ സ്‌ക്രീനില്‍ ഒരുമിച്ചിരുന്ന് കളി കാണാനുള്ള സജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.പല ഭാഗങ്ങളിലും സൗഹൃദ മത്സരങ്ങളും ഇതിനോടകം നടന്നു.