അലനല്ലൂര്‍: എടത്തനാട്ടുകര വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്കൂളി ലെ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പറമ്പികുളം കടുവ സങ്കേതത്തില്‍ പ്രകൃതിപഠന ക്യാമ്പ് സംഘടിപിച്ചു. പരിസ്ഥിതി സംരക്ഷണത്തില്‍ വനസംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ പറമ്പികുളം റേഞ്ച് ഫോറസ്റ്റര്‍ പി.വിശ്വംഭരനും വന്യജീവികളും മനുഷ്യനും എന്ന വിഷയത്തില്‍ വൈല്‍ഡ് ലൈഫ് അസിസ്റ്റന്റ് സീനിയര്‍ ഗ്രേഡ് ഓഫീസര്‍ എസ്.സവ്യയും ക്ലാസെടു ത്തു. കാടുകളെയും വന്യജീവികളെയും പരിചയപ്പെടുത്തുന്നതി നായി ഗൈഡുമാരായ ബി.മുരുകനും ടി. മണിവര്‍ണ്ണനും നേതൃത്വം നല്കി. ക്യാമ്പിന്റെ ഭാഗമായി കാടിന്റെ വിവിധ ഭാഗങ്ങള്‍, തൂ ണക്കടവ് ഡാം, പറമ്പികുളം ഡാം, പെരിവാരം ഡാം ട്രൈബല്‍ കോളനികള്‍. 1994- 1995 വര്‍ഷത്തില്‍ കേന്ദ്ര ഗവണ്മെന്റിന്റെ ‘മഹാവൃക്ഷം പുരസ്ക്കാരം ‘ നേടുകയും 470 വര്‍ഷം പഴക്കവുമുള്ള ഏഷ്യയിലെ ഏറ്റവും വലിയ തേക്കായ കന്നിമാരിയും , കാട്ടാറുക ളും സന്ദര്‍ശിച്ചു.പി.ടി.എ.വൈസ് പ്രസിഡന്റ് റസാഖ് മംഗലത്ത്, സീനിയര്‍ അസിസ്റ്റന്റ് കെ.എം ഷാഹിനസലീം അധ്യാപകരായ സി.മുഹമ്മദാലി, എ.പി. ആസിം ബിന്‍ ഉസ്മാന് ,കെ.എ മിന്നത്ത് , കെ.പി. ഫായിഖ് റോഷന് , എം.ഷിബില ,എന്നിവര്‍ സംസാരിച്ചു.
