കോട്ടോപ്പാടം: പഞ്ചായത്തിന്റെയും ക്ലബ്ബുകളുടേയും നേതൃത്വ ത്തില്‍ നാളെ നടത്താനിരുന്ന ലോക കപ്പ് വിളംബര റാലി മാറ്റി വെച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അറി യിച്ചു.നാളെ വൈകീട്ട് കോട്ടോപ്പാടം സെന്ററില്‍ ലോക കപ്പുമായി ബന്ധപ്പെട്ട് മറ്റൊരു പരിപാടി നടക്കുന്നതിനാല്‍ പൊലീസ് നിര്‍ദേശ പ്രകാരമാണ് വിളംബര റാലി മാറ്റി വെച്ചതെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
