പാലക്കാട്: ലഹരിക്കെതിരെയുള്ള ബോധവത്ക്കരണം രണ്ടാം ഘട്ട ക്യാമ്പയിന്റെ ഭാഗമായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വ ത്തിൽ ജില്ലാ പഞ്ചായത്തിൽ ഗോൾ ചാലഞ്ച് ജില്ലാതല ഉദ്ഘാടനം നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി, ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന് കുട്ടി, കുടുംബശ്രീ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍മാരായ ജി. ജിജിന്, ഡാന്‍ ജെ. വട്ടോളി, പ്രിയങ്ക, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ കെ. ഉണ്ണികൃഷ്ണന്, ജില്ലാ പഞ്ചായത്ത് ഭരണസമതി അംഗങ്ങൾ തുടങ്ങിയ വർ പങ്കെടുത്തു. പരിപാടിയിൽ നൂറിലധികം പേർ ഗോളടിച്ചു പങ്കാളികളായി.
തുടർന്ന് ‘ഗോൾ ചാലഞ്ച്’ ലഹരിക്കെതിരെയുള്ള പോസ്റ്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പ്രിയ കെ. ഉണ്ണികൃഷ്ണന് നൽകി പ്രകാശനം നിർവഹിച്ചു. കുടുംബശ്രീ അയൽക്കൂട്ടം, ഔക്സിലറി ഗ്രൂപ്പ്, ബാലസഭ, ട്രൈബൽ യൂത്ത് ക്ലബ്,ബ്രിഡ്ജ് കോഴ്സ് സെന്റർ, ഡി. ഡി.യു.ജി.കെ.വൈ. സെന്റർ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ ലഹരിക്കെതി രെയുള്ള ബോധവത്കരണ ക്യാമ്പയിൻ നടക്കുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അറിയിച്ചു.
