മണ്ണാര്‍ക്കാട്: കിക്ക് ലഹരിയുടെയല്ല, ഫുട്ബോളിന്റെ എന്ന സന്ദേ ശമുയര്‍ത്തി ലോക കപ്പ് ഫുട്ബോളിന്റെ ഭാഗമായി യൂത്ത് കോണ്‍ ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തി ല്‍ ഖത്തറാരവം ശ്രദ്ധേയമായി.നെല്ലിപ്പുഴ ഗാന്ധി സ്ക്വയറിനു സമീ പം നടന്ന ഖത്തറാരവത്തില് ഫുട്ബോള്‍ ഷൂട്ടൗട്ട്,2022 ലോക കപ്പ് ഫുട്ബോള്‍ വിജയി ടീമിനെ പ്രവചിക്കല്‍ മത്സരം,ഫുട്ബോള്‍ ക്വി സ്,ഫുട്ബോള്‍ രംഗത്ത് മികവ് തെളിയിച്ചവര്‍ക്കുള്ള അനുമോദന ഉപഹാര വിതരണം എന്നിവ നടന്നു നിയോജക മണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത ഉദ്ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി നൗഫല്‍ തങ്ങള്‍ ,നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ആഷിക്ക് വറോ ടന്‍,ഹാരിസ് തത്തേങ്ങലം,രാജന് ആമ്പാടത്ത്,ഹമീദ് ആലുങ്ങല്‍ ,സിജാദ് അമ്പലപ്പാ,നസീര്‍ മാസ്റ്റര്‍,ഷെഫിലാസ് ചേറുംകുളം, സഹീ ല്‍ തെങ്കര,അര്ജുന് കെ.വി,ഷിഹാബ് കുന്നത്ത്,ആസിഫ് കാപ്പില്‍, പി.ഖാലിദ്,അസീര്‍ വറോടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
