പാലക്കാട്: എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേള യില്‍ ജില്ല ഓവറോള്‍ കിരീടം നേടിയതിന്റെ വിജയോത്സവം ഗവ. മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്നു. പി.എം.ജി.എച്ച്.എസ് സ്കൂള്‍ പരിസരത്ത് നിന്ന് ഗവ മോയന്‍ മോഡ ല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വരെ വിദ്യാര്‍ത്ഥികളുടെ ഘോഷയാത്രയമുണ്ടായി.1383 പോയിന്റ് നേടിയാണ് ജില്ല കിരീടം നേടിയത്.

ശാസ്ത്രം,സാമൂഹ്യ ശാസ്ത്രം, ഐ.ടി മേളകളില്‍ ഓവറോള്‍ ചാമ്പ്യ ന്‍ഷിപ്പ് ജില്ലയിലെ സ്കൂളുകള്‍ കരസ്ഥമാക്കി. സംസ്ഥാനതലത്തി ല്‍ ജില്ലയിലെ വാണിയംകുളം ടി.ആര്.കെ.എച്ച്.എസ്.എസ് 100 പോയിന്റുമായി എട്ടാം സ്ഥാനവും 89 പോയിന്റുമായി ആലത്തൂര്‍ ബി.എസ്.എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പത്താം സ്ഥാനവും നേടി.ജില്ലയിലെ സ്കൂളുകള്‍ 17 ഇനങ്ങളില്‍ ഒന്നാം സ്ഥാനവും 19 ഇനങ്ങളില്‍ രണ്ടാം സ്ഥാനവും 14 ഇനങ്ങളില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ അറിയിച്ചു.

വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു.വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ ടി. ജയപ്രകാശ് അധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ പി.വി മനോജ് കുമാര്‍, ശാസ്ത്രോത്സവം നോഡല്‍ ഓ ഫീസര്‍ പി. തങ്കപ്പന്, എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ എം.ആര് മഹേഷ് കുമാര്‍, മോയന്‍ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഇന്‍ ചാ ര്‍ജ്ജ് ബിന്ദു, ഹെഡ്മിസ്ട്രസ് ഇന്ദു, ശാസ്ത്രക്ലബ് സെക്രട്ടറി ബിന്ദു, പ്രവര്‍ത്തിപരിചയം ജില്ലാ ക്ലബ്ല് സെക്രട്ടറി ശാന്തകുമാരന്‍, ഗണിത ക്ലബ് ജില്ലാ സെക്രട്ടറി വിനോദ്കുമാര്‍, എസ്.എം.സി ചെയര്മാന് എസ്. ദാവൂദ്, പി.ടി.എ പ്രസിഡന്റ് ധന്യ, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.
