201 അംഗ സംഘാടകസമിതി രൂപീകരിച്ചു
പാലക്കാട്: ജില്ലാ പഞ്ചായത്തും സംസ്ഥാന യുവജന ക്ഷേമ ബോര് ഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാതല കേരളോത്സവം 2022 ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് തല മത്സരങ്ങള്‍ പൂര്‍ത്തിയാകുന്ന തിനനുസരിച്ച് ഡിസംബര്‍ 13 മുതല്‍ 17 വരെ ചിറ്റൂര്‍-തത്തമംഗലം നഗരസഭയില്‍ നടക്കും.ഈ വര്‍ഷത്തെ കേരളോത്സവം വിപുലമാ യി നടത്തുന്നതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനു മോളിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലാണ് തീരുമാനം.
ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് നാല് ലക്ഷവും സം സ്ഥാന യുവജന ബോര്‍ഡിന്റെ നാല് ലക്ഷവും ചേര്‍ത്ത് ആകെ എട്ട് ലക്ഷം രൂപയാണ് പരിപാടിക്കായി നീക്കിവെച്ചിരിക്കുന്നത്. മത്സര വുമായി ബന്ധപ്പെട്ട് എന്തെങ്കിലും തര്‍ക്കം ഉണ്ടെങ്കില്‍ അപ്പീല്‍ കമ്മി റ്റി രൂപീകരിച്ച് പരാതികള്‍ പരിഹരിക്കുമെന്ന് സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്. ഷെറിന് ശ്രീ ലേഖ പറഞ്ഞു. ജില്ലാതല കേരളോത്സവത്തില്‍ കലാകായിക മത്സ രങ്ങള്‍ക്ക് ഒന്നാം സമ്മാനം 750 രൂപയും രണ്ടാം സമ്മാനം 500 രൂപയും മൂന്നാം സമ്മാനം 300 രൂപയുമാണ്.
കേരളോത്സവം നടത്തിപ്പിനായി ജില്ലയിലെ എം.പിമാര്‍, എം.എല്‍. എമാര്‍, ജില്ലാ കലക്ടര്‍ എന്നിവര്‍ രക്ഷാധികാരികളായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍പേഴ്സണായും നഗരസഭ ചെയര്‍പേഴ്സ ണ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലയുടെ ചുമതലയുള്ള മറ്റ് യുവജ നക്ഷേമ ബോര്‍ഡ് അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്മാര്, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എന്നിവര്‍ വൈസ് ചെയര്മാന്മാരായും 201 അംഗ സംഘാടക സമിതി രൂപീകരിച്ചു.
കേരളോത്സവം സംഘടിപ്പിക്കുന്ന ജില്ലാ ഡിവിഷനിലെ അംഗം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് എന്നിവര്‍ വര്‍ക്കിങ് ചെയര്മാന്മാരായും ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജനറല്‍ കണ്‍വീനറുമാണ്.വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കലാമത്സര ങ്ങളുടെ കണ്‍വീനര്‍. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി സ്പോര്‍ട്സ് കണ്‍വീനര്‍.സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ജോയിന്റ് കണ്‍വീനറായും യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കോ-ഓര്‍ഡിനേറ്ററുമാണ്.
ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ സ്റ്റാന്‍ഡി ങ് കമ്മിറ്റി ചെയര്മാന്മാര്, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന്, യുവജന രാഷ്ട്രീയ സംഘടന ഭാരവാഹികള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലയിലെ തെരഞ്ഞെടുത്ത യൂത്ത് ക്ലബ് പ്രസിഡന്റ്-സെക്രട്ടറിമാര്‍, കലാകായിക സ്ഥാപനങ്ങളുടെ മേധാവിമാര്‍, നെഹ്റു യുവകേന്ദ്ര കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ ഭാരവാഹികള്‍, എന്‍.എസ്.എസ് കോ-ഓര്‍ഡിനേറ്റര്‍ എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. കേരളോത്സവം സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന് കുട്ടി, വിവിധ പഞ്ചായത്ത്, നഗരസഭ പ്രതിനിധികള്‍, വിവിധ സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്മാന്മാര്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
