അലനല്ലൂര്‍: ലോക കപ്പ് ഫുട്ബോളിന്റെ ആവേശം നിറച്ച് മുണ്ട ക്കുന്ന് എഎല്‍പി സ്കൂളില്‍ കുട്ടികള്‍ ആയിരം ഗോളടിച്ചു. സീ നിയര്‍ അധ്യാപകന് പി ഹംസ ആദ്യ ഗോളടിച്ച് ഉദ്ഘാടനം ചെ യ്തു.പ്രീ പ്രൈമറി മുതല്‍ നാലാം ക്ലാസ് വരെയുള്ള 275 കുട്ടികള്‍ പങ്കെടുത്തു.ഇഷ്ട ടീമിനേയും കളിക്കാരേയും അവതരിപ്പിക്കാനും വിവിധ രാഷ്ട്രങ്ങള്‍,പതാകകള്‍,ലോക പ്രശസ്ത ഫുട്ബോള്‍ താര ങ്ങളെ കുറിച്ച് അറിയാനും അവസരമൊരുക്കിയതും ശ്രദ്ധേയമാ യി.ന്യൂ ഫിനിക്സ് ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. ക്ലബ്ബ് സെക്രട്ടറി ന്യൂ ഫിനിക്സ് ക്ലബ് സെക്രട്ടറി ഷിഹാബ്, പ്രസി ഡന്റ് നിജാസ് ഒതുക്കുംപുറത്ത്, ക്ലബ്ബ് അംഗങ്ങള്‍ സി. റാഷിഖ്, സി. ഷമീജ്, കെ.ആഷിക് അലി,സി.ഷാഹിദ്,വി.ടി.സമീല്‍, കെ.മുബഷി ര്‍,ആശിര് ഷഹാന്,ലുക്മാന്,അധ്യാപകരായ അബ്ദുല്‍ ഗഫൂര്‍, ജിതേ ഷ്, അര്‍ഷിദ,സൗമ്യ,ആശ,ഹസീന,സുനിത എന്നിവര്‍ നേതൃത്വം നല്കി.ഉദ്ഘാടന മത്സരം കുട്ടികള്‍ക്ക് ബിഗ് സ്ക്രീനില്‍ കാണന്‍ സൗകര്യമൊരുക്കുമെന്ന് സ്കൂള്‍ സ്പോര്‍ട്സ് അംഗം പി ജിതേഷ് അറിയിച്ചു.
