അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി സ്കൂളില്‍ നട ന്ന പ്രീ പ്രൈമറി കലോത്സവം കുട്ടീസ് ഫെസ്റ്റ് വര്‍ണാഭമായി. സ്കൂ ള്‍ മാനേജര്‍ പി.ജയശങ്കരന്‍ ഉദ്ഘാടനം ചെയ്തു.പി.ടി.എ. പ്രസിഡണ്ട് ഷമീര്‍ തോണിക്കര അധ്യക്ഷനായി.മൂന്ന് വേദികളിലായി 12 ഇന ങ്ങളിലാണ് മത്സരങ്ങള്‍ അരങ്ങേറിയത്.നാടോടിനൃത്തം, സംഘനൃ ത്തം എന്നിവയില്‍ മത്സരം വാശിയേറിയതായി.

വൈകിട്ട് നടന്ന സമാപന യോഗത്തില്‍ പി.ടി.എ. അംഗങ്ങള്‍ വിജയി കള്‍ക്ക് സമ്മാന വിതരണം ചെയ്തു.പ്രധാന അധ്യാപകന് പി.യൂസഫ്, സ്റ്റാഫ് സെക്രട്ടറി പി. ഹംസ,എസ്.ആര്.ജി.കണ്‍വീനര്‍ പി.ജിതേഷ്, സീനിയര്‍ അസിസ്റ്റന്റ് കെ. ബിന്ദു,എന്‍.കെ. അബ്ദുല്‍ഗഫൂര്‍, പി.ടി .എ. അംഗങ്ങളായ സുനീറ,ഷീജ, മഞ്ജുഷ,ഷൈമ ഫസല്‍,ഫാരിഷ എന്നിവര്‍ സംസാരിച്ചു.
