മണ്ണാര്‍ക്കാട്:മണ്ണാര്‍ക്കാട് ഉപജില്ല കായിക മേളയില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കല്ലടി ഹയര്‍ സെക്കന്ററി സ്കൂ ളും യു.പി വിഭാഗത്തില്‍ സി.പി.എ.യു.പി സ്കൂള്‍ തിരുവിഴാംകു ന്നും ചാമ്പ്യന്മാരായി.മഴ മൂലം ക്രോസ് കണ്ട്രി മത്സരവും റിലേ മത്സരവും ചൊവ്വാഴ്ച നടത്താനായിട്ടില്ല.ഈ മത്സരങ്ങള്‍ ബുധനാഴ്ച നടക്കും.രണ്ട് മ്ത്സരങ്ങളുടേയും ഫലം പുറത്ത് വരുമ്പോഴെ മേളയി ലെ റണ്ണര്‍അപ്പായ സ്കൂളുകളെ അറിയാന്‍ കഴിയുക.
സമാപന യോഗം അഡ്വ. എന്‍ ഷംസുദ്ദീന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജ്യോതി പി.എം അധ്യക്ഷത വഹിച്ചു.കോങ്ങാട് എം.എല്‍.എ അഡ്വ എ ശാന്തകുമാരി മുഖ്യാതിഥിയായി. എം.ഇ.എസ് മാനേജിങ് സെക്രട്ടറി അക്ബര്‍ കെ.പി, എം.ഇ.എസ് പ്രിന്‍സിപ്പല്‍ നജ്മുദ്ദീന് കെ.കെ, അക്കാദമിക് കൗണ്‍സില്‍ കണ്‍വീനര്‍ എ.ആര് രവിശങ്കര്‍, സിദ്ദീഖ് പാറക്കോട്, പി. ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു. എം.ഇ. എസ് പ്രധാനാധ്യാപിക അയിഷാബി സ്വാഗതവും കെ.ജെ സെബാ സ്റ്റ്യന്‍ നന്ദിയും പറഞ്ഞു.
