അലനല്ലൂര്‍: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എടത്തനാട്ടുകര ശാഖയില്‍ തീ പ്പിടിത്തം.ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം.

കോട്ടപ്പള്ള ടൗണിലെ കാപ്പുങ്ങല്‍ കോംപ്ലക്സിന്റെ രണ്ടാം നിലയി ല്‍ പ്രവര്‍ത്തിക്കുന്ന് ബാങ്ക് ശാഖയില്‍ നിന്നും അലാറം മുഴങ്ങിയ തോടെയാണ് അപകടം നാട്ടുകാര്‍ അറിഞ്ഞത്.ഞായറാഴ്ച അവധി യില്‍ ബാങ്ക് പൂട്ടിയിട്ടിരുന്നതിനാല്‍ ആളുകള്‍ക്ക് അകത്ത് കയറാ നായില്ല.തുടര്‍ന്ന് ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും സമീപത്തെ കി ണറില് നിന്നും വെള്ളം പമ്പ് ചെയ്ത് തീയണക്കാനും നാട്ടുകാര്‍ ശ്രമി ച്ചു.തീപ്പിടിത്ത വിവരം ഫയര്‍ഫോഴ്സിനേയും അറിയിച്ചു.

വട്ടമ്പലത്ത് നിന്നും എത്തിയ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്ന്നാ ണ് തീ പൂര്‍ണമായും അണച്ചത്.അസി.സ്റ്റേഷന് ഓഫീസര്‍ എകെ ഗോവിന്ദന്‍കുട്ടി,സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ജയരാജന്,ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍മാരായ ലിജു,മഹേ ഷ്,സുഭാഷ്,സുജീഷ്,ഡ്രൈവര്‍ വിജിത്ത്,ഹോം ഗാര്‍ഡുമാരായ അനില്‍കുമാര്‍,അന്‍സല്‍ ബാബു എന്നിവര്‍ നേതൃത്വം നല്കി.

ബാങ്കിന്റെ പ്രവേശന ഭാഗത്തിന് നേരെയുള്ള റാക്കിലാണ് അഗ്നി ബാധയുണ്ടായത്.മൂന്നടിയോളം വലിപ്പമുള്ള റാക്കിലുണ്ടായിരുന്ന പേപ്പര്‍ ഫയലുകള്‍ കത്തി നശിച്ചു.ചില ഉപകരണങ്ങളും നശിച്ചിട്ടു ണ്ടെന്നാണ് വിവരം.ഏകദേശം ഇരുപതിനായിരത്തോളം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.എസിയില്‍ നിന്നുള്ള ഷോര്‍ട്ട് സര്ക്യൂ ട്ടാണ് അഗ്നിബാധയ്ക്കുള്ള കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവമറിഞ്ഞ് നൂറ് കണക്കിന് ആളുകള്‍ സ്ഥലത്ത് തടിച്ച് കൂടിയി രുന്നു.നാട്ടുകല്‍ പൊലീസും സ്ഥലത്തെത്തിയിരുന്നു.നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് തീ കൂടുതല്‍ സ്ഥലത്തേക്ക് പടരാ തിരിക്കാന്‍ സഹായിച്ചത്.
