മണ്ണാര്‍ക്കാട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മെഡികോ ബ സാറും കൂള്‍ കംബനിയും സംയുക്തമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു.നവംബര്‍ 14ന് രാവിലെ ഒമ്പത് മണി മുത ല്‍ ഉച്ചയ്ക്ക് ഒരു മണി വരെ മണ്ണാര്‍ക്കാട് കോടതിപ്പടിയില് മുല്ലാസ് വെഡ്ഡിംഗ് സെന്ററിന് സമീപത്തുള്ള മെഡിക്കോ ബസാറില്‍ വെ ച്ചാണ് ക്യാമ്പ് നടക്കുക.വിദഗ്ദ്ധ ഫാമിലി ഫിസിഷ്യന്‍ ഡോ.നഫീസ ജാസ്മിന് നേതൃത്വം നല്‍കും.
പ്രമേഹം,തൈറോയ്ഡ്,രക്തസമ്മര്‍ദ്ദം,പനി,പകര്‍ച്ചവ്യാധി,ശ്വാസ കോ ശ രോഗങ്ങള്‍,ആസ്മ,അലര്‍ജി,വിളര്‍ച്ച,പിസിഒഡി,സ്ത്രീ രോഗങ്ങള്‍, സന്ധിവാതം,സന്ധിവേദന,തലവേദന,കൊളസ്ട്രോള്‍,ഉറക്കക്കുറവ്,മാനസിക സമ്മര്‍ദ്ദം,വളര്‍ച്ച കുറവ്,അമിതവണ്ണം, പോഷകാഹാര ത്തിന്റെ കുറവ്,ഹെല്‍ത്ത് ചെക്കപ്പ്,തലകറക്കം തുടങ്ങിയ രോഗ ങ്ങള്‍ക്ക് ക്യാമ്പില്‍ ചികിത്സ ലഭ്യമാകും.സൗജന്യ ഷുഗര്‍ പരിശോധ നയും ഉണ്ടാകും.
ക്യാമ്പില്‍ പങ്കെടുക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്ന അഞ്ച് പേര്‍ക്ക് ഏകദേശം 1250 രൂപ വിലവരുന്ന കൂള്‍ ബ്ലഡ് ഗ്ലൂക്കോസ് മോ ണിറ്റര് സൗജന്യമായി നല്‍കുമെന്ന് മെഡിക്കോ ബസാര്‍ മാനേജ്മെ ന്റ് അറിയിച്ചു.രജിസ്ട്രേഷന് 9946 624 422.
