മണ്ണാര്‍ക്കാട്:പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ കരിയര്‍ ഗൈ ഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിങ് സെല്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്കൂള്‍ യൂണിറ്റുകളുടെ വിദ്യാര്‍ഥി കണ്‍വീനര്‍ മാര്‍ക്കായി നടത്തുന്ന ‘സൗഹൃദ ലീഡേഴ്സ് ‘ ത്രിദിന ക്യാമ്പ് തുടങ്ങി.മണ്ണാര്‍ക്കാട് എമറാള്‍ഡ് റസിഡന്‍സിയില്‍ നടക്കുന്ന ക്യാമ്പില്‍ 23 സ്കൂളുകളില്‍ നിന്ന് 46 കുട്ടികളാണ് പങ്കെടു ക്കുന്നത്.ജീവിത നൈപുണികള്‍, നേതൃത്വശേഷി,കൗമാര മാനസി ക-ശാരീരിക ആരോഗ്യ സംരക്ഷണം എന്നീ വിഷയങ്ങളില്‍ വിദഗ്ധര്‍ പരിശീനം നല്‍കും.പരിശീലനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ തല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.മണ്ണാര്‍ക്കാട് നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ പ്രസീദ ഉദ്ഘാടനം ചെയ്തു.കരിയര്‍ ഗൈ ഡന്‍സ് ആന്‍ഡ് അഡോളസെന്റ് കൗണ്‍സലിംഗ് സെല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സാനു സുഗതന് അധ്യക്ഷനായിരുന്നു.അധ്യാപക കോര്‍ഡിനേറ്റര്‍മാരായ സന്തോഷ് ടി, സ്മിത പി കെ , രമേഷ് സി എന്‍ , സീമാ നായര്‍ , വിനീത ശശിധരന് , ശാന്തകുമാരി വി എന്നിവര്‍ സം സാരിച്ചു.മണ്ണാര്‍ക്കാട് വിദ്യാഭ്യാസ ജില്ലാ കണ്‍വീനര്‍ സാംസണ് സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു.
